കാര്‍ഷിക പദ്ധതികളുടെ ഉദ്ഘാടനവും കര്‍ഷക സംഗമവും ഇന്ന്

  118
കാര്‍ഷിക പദ്ധതികളുടെ ഉദ്ഘാടനവും കര്‍ഷക സംഗമവും ഇന്ന് Image

കാര്‍ഷിക പദ്ധതികളുടെ ഉദ്ഘാടനവും കര്‍ഷക സംഗമവും ഇന്ന്സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍  ആനയറ സമേതിയില്‍  ഇന്ന് രാവിലെ  11 ന് കാര്‍ഷിക പദ്ധതികളുടെ ഉദ്ഘാടനവും  കര്‍ഷക സംഗമവും നടക്കും.മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം നടത്തും.മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷനായിരിക്കും.ഒരു ലക്ഷം ജനങ്ങള്‍ക്ക്  പ്രത്യേക തൊഴില്‍ ദാന പദ്ധതിപ്രകാരമുളള പെന്‍ഷന്‍  വിതരണ ഉദ്ഘാടനം,ഫാം ഇന്‍ഫര്‍മേഷന്‍  ബ്യുറോ പ്രസിദ്ധീകരിക്കുന്ന കേരള കര്‍ഷകന്‍   പ്രത്യേക വകുപ്പിന്റെ പ്രകാശനം,സമേതി രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ശിലാഫലകം അനാച്ഛാദനം,വാര്‍ഷിക പരിശീലന കലണ്ടര്‍ പ്രകാശനം എന്നിവയും നടക്കും. മേയര്‍ വി.കെ.പ്രശാന്ത്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു,ജില്ലാ കലക്ടര്‍ എസ്.വെങ്കിടേസപതി,പ്രിന്‍സിപ്പല്‍ സെക്രട്ടറി,ടീക്കാറം മീണ തുടങ്ങിയവര്‍ പങ്കെടുക്കും.   

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.