പ്രഥമ ഒ.എന്‍.വി പുരസ്‌ക്കാരം സുഗതകുമാരിക്ക്

  97
പ്രഥമ ഒ.എന്‍.വി പുരസ്‌ക്കാരം സുഗതകുമാരിക്ക് Image

പ്രഥമ ഒ.എന്‍.വി പുരസ്‌ക്കാരം സുഗതകുമാരിക്ക്

ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമി ഏര്‍പ്പെടുത്തിയ പ്രഥമ ഒ.എന്‍.വി സാഹിത്യ പുരസ്‌കാരത്തിന് കവയിത്രി സുഗതകുമാരി അര്‍ഹയായി.മൂന്നുലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. എം ലീലാവതി, സി രാധാകൃഷ്ണന്‍, പ്രഭാവര്‍മ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഒ.എന്‍.വി യുവസാഹിത്യ പുരസ്‌കാരത്തിന് ആര്യാഗോപിയുടെ 'അവസാനത്തെ മനുഷ്യന്‍', സുമേഷ് കൃഷ്ണന്റെ 'രുദ്രാക്ഷം' എന്നീ കൃതികളും തിരഞ്ഞെടുത്തു. 50,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മെയ് 27ന് തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.