'സ്‌പൈഡറി'ന്റെ ക്ലൈമാക്‌സ് മാറ്റുന്നു

  112
'സ്‌പൈഡറി'ന്റെ ക്ലൈമാക്‌സ് മാറ്റുന്നു Image

'സ്‌പൈഡറി'ന്റെ ക്ലൈമാക്‌സ് മാറ്റുന്നു

സിനിമാ പ്രേമികള്‍ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഹേഷ് ബാബു നായകനാകുന്ന തെലുങ്ക് സിനിമ 'സ്‌പൈഡറി'ന്റെ ക്ലൈമാക്‌സ് മാറ്റുവാന്‍ ആലോചന. ഇപ്പോള്‍ ഉള്ള സാധാരണ ക്ലൈമാക്‌സ് മാറ്റി 'സൂപ്പര്‍ ക്ലൈമാക്‌സ് 'നല്‍കാനാണ് ആലോചന.ലോകപ്രശസ്തനായ സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ കെയ്‌നാണ് സംഘട്ടന രംഗങ്ങളുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

തെലുങ്ക്,തമിഴ് ഭാഷകളിലായി പുറത്തിറങ്ങുന്ന ഈ ചിത്രത്തിന്റെ സംവിധാനം എആര്‍ മുരുഗോസാണ്.ഹാരിസ് ജയരാജ്  ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.രാഹുല്‍ പ്രീതാണ് നായിക.മഹേഷ് ഈ ചിത്രത്തില്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.