ആശങ്ക വേണ്ട;മഹാഭാരതം യാഥാര്‍ത്ഥ്യമാകുന്നു

  97
ആശങ്ക വേണ്ട;മഹാഭാരതം യാഥാര്‍ത്ഥ്യമാകുന്നു Image

ആശങ്ക വേണ്ട;മഹാഭാരതം യാഥാര്‍ത്ഥ്യമാകുന്നു

സിനിമാപ്രേമികള്‍ക്ക് ആഹ്ലാദിക്കാം;എം.ടി.വാസുദേവന്‍ നായരുടെ രണ്ടാംമൂഴത്തെ അടിസ്ഥാനമാക്കി വി.എ.ശ്രീകുമാറിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന മഹാഭാരതം യാഥാര്‍ത്ഥ്യമാകുന്നു.സിനിമയുടെ നിര്‍മ്മാതാവായ ബി.ആര്‍ ഷെട്ടിയാണ് ഇക്കാര്യത്തിലുള്ള ഉറപ്പ് നല്‍കിയിരിക്കുന്നത്.
  

ശ്രീകുമാറും എംടിയും തന്നെ സമീപിച്ച്‌   മഹാഭാരതം 
 സിനിമയാക്കാന്‍  ആഗ്രഹമുണ്ടെന്ന്‌ പറഞ്ഞതായി   ഷെട്ടി  റെഡ് എഫ്എമ്മിനോട് പറഞ്ഞു. .'   അവര്‍ പറഞ്ഞു മഹാഭാരതം സിനിമയാക്കണമെങ്കില്‍  750 കോടി രൂപ  ചെലവാകുമെന്ന്.എന്നാല്‍ ഞാന്‍ പറഞ്ഞു;അതിന് 1000 കോടിരൂപ ആയാലും കുഴപ്പമില്ല.അത് ലോകത്തിലെ മികച്ച ചിത്രമായിരിക്കണം- ഷെട്ടി കൂട്ടിച്ചേര്‍ത്തു.


അതേസമയം ഈ പ്രൊജക്ട് യാഥാര്‍ത്ഥ്യമാകുന്ന കാര്യത്തില്‍ലരും സംശയം പ്രകടിപ്പിച്ചതിനെക്കുറിച്ചു മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ എഴുതിയിരുന്നു


മോഹന്‍ലാല്‍ ഈ സിനിമയില്‍ കേന്ദ്രകഥാപാത്രമായ ഭീമനെ അവതരിപ്പിക്കും.ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് എ.ആര്‍.റഹ്മാനെ സംഗീതസംവിധാനം ചെയ്യുവാന്‍  ക്ഷണിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ സമ്മതം നിര്‍മ്മാതാവ് കാത്തിരിക്കുകയാണ്.നൃത്ത,സംഘട്ടന രംഗങ്ങളുടെ സംവിധായകന്‍ പീറ്റര്‍ ഹെയ്ന്‍ ഈ പ്രൊജക്ടിന്റെ ഭാഗമാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.മറ്റുള്ള അഭിനേതാക്കളുടെയും അണിയറ പ്രവര്‍ത്തകരുടെയും കാര്യത്തില്‍ തീരുമാനമാകുന്നുള്ളൂ.

മഹാഭാരതം ഇംഗ്ലീഷ്,ഹിന്ദി,മലയാളം.കന്നഡ,തമിഴ്,തെലുങ്ക്  ഭാഷകളില്‍ പുറത്തിറങ്ങും.കൂടാതെ മറ്റ് പ്രധാന വിദേശ ഭാഷകളിലേക്കും ഇന്ത്യന്‍ ഭാഷകളിലേക്കും മൊഴിമാറ്റും. 


Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.