ബാഹുബലി2 ന്റെ കീശയില്‍ 1294 കോടി രൂപ

  82
ബാഹുബലി2 ന്റെ കീശയില്‍ 1294 കോടി രൂപ Image

ബാഹുബലി2 ന്റെ കീശയില്‍ 1294 കോടി രൂപ

അഭ്രപാളിയില്‍ രാജമൗലി കൊത്തിയെടുത്ത അതുല്ല്യ  ശില്‍പ്പം ബാഹുബലി-2ന്റെ ബോക്‌സോഫീസിലെ വിസ്മയകരമായ പടയോട്ടം രണ്ടാഴ്ച പിന്നിട്ടിട്ടും തുടരുന്നു.ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ നിന്ന് ഏറ്റവും പുതിയ വിവരം കിട്ടിയതിനുസരി ച്ച്‌ 1294 കോടി രൂപയാണ് ഈ ക്ലാസിക് ചിത്രം കീശയിലാക്കിയത്.

റാണ ദാഗുബാട്ടി,പ്രഭാസ് എന്നിവര്‍ മത്സരിച്ചഭിനയിച്ച ഈ ചിത്രം 1000 കോടി രൂപ നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ്.ഹിന്ദിയില്‍ ഒരു മൊഴിമാറ്റ ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ റെക്കോര്‍ഡ് ബാഹുബലിയാണ് നേടിയത്‌.ലോകമെമ്പാടും മൊത്തം  9000 സ്‌ക്രീനുകളിലാണ് ഈ ബ്രഹ്മാണ്ഡ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

ഈ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ അര്‍ക്ക മീഡിയ വര്‍ക്‌സ് ആണ്.ഇന്ത്യയ്ക്കു പുറമെ അമേരിക്ക,ബ്രിട്ടണ്‍ എന്നീ രാഷ്ട്രങ്ങളില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്നതാണ് ഈ സിനിമ.

ബാഹുബലി-2 ലെഅഭിനയത്തിന് പ്രഭാസ് 25 കോടിരൂപ മേടിച്ചെന്നാണ്  റിപ്പോര്‍ട്ട്.ഇപ്പോള്‍ പുതിയ സിനിമകളിലേക്കായി അദ്ദേഹം ആവശ്യപ്പെടുന്നത് 30 കോടി രൂപയാണ്.2016 ലാണ് ഈ സിനിമ പുറത്തിറക്കാന്‍ വിചാരിച്ചിരുന്നത്.എന്നാല്‍,സാങ്കേതിക കാരണങ്ങളാല്‍ അത് 2017 ലേക്ക് മാറ്റി.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.