പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 83.37 ശതമാനം വിജയം

  40
പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 83.37 ശതമാനം വിജയം Image

പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 83.37 ശതമാനം വിജയം

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 83.37 ആണ് വിജയശതമാനം. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് പ്രഖ്യാപനം നടത്തിയത്. 3.05 ലക്ഷം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. വിജയശതമാനത്തില്‍ മുന്നില്‍ കണ്ണൂരാണ് - 82.22%. വിജയശതമാനം കുറവ് പത്തനംതിട്ടയിലും (77.65 ശതമാനം). 83 സ്‌കൂളുകള്‍ സമ്പൂര്‍ണവിജയം കരസ്ഥമാക്കി. ഇതില്‍ എട്ടെണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും 21 എണ്ണം എയ്ഡഡ് വിദ്യാലയങ്ങളുമാണ്. സേ പരീക്ഷ ജൂണ്‍ ഏഴു മുതല്‍ നടക്കും. മേയ് 25 വരെ അപേക്ഷ സമര്‍പ്പിക്കാം.


Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.