പ്രഭാവര്‍മ്മയ്ക്ക് സ്‌നേഹത്തില്‍ പൊതിഞ്ഞ ആദരവ്‌

  96
പ്രഭാവര്‍മ്മയ്ക്ക് സ്‌നേഹത്തില്‍ പൊതിഞ്ഞ ആദരവ്‌ Image

പ്രഭാവര്‍മ്മയ്ക്ക് സ്‌നേഹത്തില്‍ പൊതിഞ്ഞ ആദരവ്‌

ബുധനാഴ്ചത്തെ സന്ധ്യയില്‍ തിങ്ങിക്കൂടിയ ആരാധകവൃന്ദം കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ പ്രഭാവര്‍മ്മയ്ക്ക് സ്‌നേഹത്തില്‍ പൊതിഞ്ഞ ആദരവേകി.ശ്യാമമാധവ സന്ധ്യ എന്ന പേരില്‍ കേരള സര്‍ക്കാരിന്റെ  സാംസ്‌കാരിക വിനിമയ സ്ഥാപനമായ ഭാരത് ഭവന്‍,ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്,വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ എന്നീ സ്ഥാപനങ്ങളുടെ  സഹകരണത്തോടെയാണ് ആദരവ് സംഘടിപ്പിച്ചത്.പ്രഭാവര്‍മ്മ  രചിച്ച ചിത്രാംഗനയുടെ  മോഹിനിയാട്ടം അവതരണവും പ്രഭാഷണങ്ങളും  പരിപാടിക്ക്  തിളക്കമേകി.പ്രൊഫസര്‍ വി.എന്‍.മുരളി  അദ്ധ്യക്ഷത വഹിച്ചു.മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രഭാവര്‍മ്മയെ ആദരിച്ചു.മുന്‍ ചീഫ് സെക്രട്ടറി ആര്‍.രാമചന്ദ്രന്‍ നായര്‍,കാവാലം ശ്രീകുമാര്‍,പ്രൊഫസര്‍ അലിയാര്‍,ഡോക്ടര്‍  കെ.ഓമനക്കുട്ടി,എന്‍.രാധാകൃഷ്ണന്‍,ഡോക്ടര്‍ കെ.അമ്പാടി, പ്രമോദ് പയ്യന്നൂര്‍,എം.ആര്‍ ജയഗീത,ഡോക്ടര്‍ ബെറ്റിഷ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് പ്രഭാവര്‍മ്മയുടെ ചിത്രാംഗന എന്ന കവിത അവലംബിച്ച് കലാമണ്ഡലം ചിത്രയും സംഘവും അവതരിപ്പിച്ച തൃശൂര്‍ കലാസംഘത്തിന്റെ മോഹിനിയാട്ടം ദൃശ്യാവിഷ്‌കാരം ഉണ്ടായിരുന്നു.ഡോക്ടര്‍ ഓമനക്കുട്ടിയുടെ നേതൃത്വത്തില്‍  പ്രഭാവര്‍മ്മ രചിച്ച ഗാനങ്ങളുടെ ആലാപനം,പ്രഭാവര്‍മ്മ  കവിതകളുടെ  വര്‍ത്തമാനകാല പ്രസക്തിയെക്കുറിച്ചുള്ള പ്രബന്ധാവതരണം എന്നിവയും ഉണ്ടായിരുന്നു.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.