വരുന്നു അല്ലു അരവിന്ദിന്റെ രാമായണം

  109
വരുന്നു അല്ലു അരവിന്ദിന്റെ രാമായണം Image

വരുന്നു അല്ലു അരവിന്ദിന്റെ രാമായണം

അഭ്രപാളികളില്‍ ഇത് ഇതിഹാസങ്ങള്‍ക്ക്‌  പൂക്കാലം. എം.ടി.വാസുദേവന്‍ നായരുടെ ജ്ഞാനപീഠം നേടിയ രണ്ടാംമൂഴം എന്ന നോവലിനെ  ആസ്പദമാക്കി ബി.ആര്‍.ഷെട്ടി  1000 കോടി രൂപയുടെ ബിഗ് ബഡ്ജറ്റ്  ചിത്രമായ മഹാഭാരതം നിര്‍മ്മിക്കുമെന്ന വാര്‍ത്ത വന്നതിന്റെ ചൂടാറുന്നതിനു മുമ്പു തന്നെ 500 കോടി രൂപയുടെ  ബഡ്ജറ്റില്‍ മറ്റൊരു ഇതിഹാസമായ രാമായണം വെള്ളിത്തിരയിലെത്തിക്കുമെന്ന തെലുങ്ക് നിര്‍മ്മാതാവ് അല്ലു അരവിന്ദന്റെ പ്രഖ്യാപനം സിനിമാ പ്രേമികളെ വിസ്മയത്തിലാക്കിയിരിക്കുകയാണ്.

തെലുങ്ക്,തമിഴ്,ഹിന്ദി ഭാഷകളിലായിരിക്കും ഈ ഇതിഹാസ കാവ്യത്തിന്റെ ചലച്ചിത്ര ഭാഷ്യം പുറത്തിറക്കുക.3 ഡി ഘടനയിലായിരിക്കും ഇത് വെളളിത്തിരയിലെത്തുക.

രാമായണം സെല്ലുലോയ്ഡിലെത്തിക്കുമ്പോള്‍ വളരെ  വലിയ ഉത്തരവാദിത്വമാണ് മുമ്പിലുള്ളതെന്ന് അല്ലു പറഞ്ഞു.'രാമായണം ആകര്‍ഷണീയമായരീതിയില്‍ വെള്ളിത്തിരയിലെത്തിക്കണം.ആസ്വാദകന് ഒരു ദൃശ്യവിസ്മയം തന്നെ നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്',അല്ലു അരവിന്ദ് ഒരു പ്രമുഖ വര്‍ത്തമാനപത്രത്തോട് പറഞ്ഞു.

പ്രമുഖ ബോളിവുഡ്  നിര്‍മ്മാതാക്കളായ മന്തീന,നമിത് മല്‍ഹോത്ര തുടങ്ങിയവര്‍ ഈ സിനിമയുടെ നിര്‍മ്മാണത്തില്‍ സഹകരിക്കുന്നുണ്ട്.അഭിനേതാക്കള്‍,സംവിധാനം തുടങ്ങിയ കാര്യങ്ങളിലുള്ള തീരുമാനം പിന്നീട് പുറത്തു വിടും.
 
 

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.