ചാരിറ്റബിള്‍ ട്രസ്റ്റ് വാര്‍ഷികം

  46
ചാരിറ്റബിള്‍ ട്രസ്റ്റ് വാര്‍ഷികം Image

ചാരിറ്റബിള്‍ ട്രസ്റ്റ് വാര്‍ഷികം

കണ്ടമത്ത് സുമതി അമ്മ ചാരിറ്റബിള്‍  ട്രസ്റ്റ് വാര്‍ഷികാഘോഷവും ധനസഹായ വിതരണവും 13 ന് രാവിലെ 10.30 ന് കോട്ടയ്ക്കകം അഭേദാനന്ദാശ്രമം ഓഡിറ്റോറിയത്തില്‍  ഡെപ്യൂട്ടി  മേയര്‍ അഡ്വ.രാഖി രവികുമാര്‍ ഉദ്ഘാടനം ചെയ്യും.ട്രസ്റ്റ് വര്‍ക്കിംഗ് പ്രസിഡന്റ്  കെ.പ്രസന്നകുമാര്‍ അദ്ധ്യക്ഷത വഹിക്കും.ട്രസ്റ്റ്ഫൗണ്ടര്‍ പ്രസിഡന്റ് എന്‍.എസ്.കെ നായര്‍ വിശിഷ്ടാതിഥികളെ  ആദരിക്കും.നിര്‍ദ്ധനരായ രോഗികള്‍ക്കുള്ള  ചികിത്സാ സഹായ വിതരണം പി.ഗോപിനാഥന്‍ നായരും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍്ക്കുള്ള  ധനസഹായ വിതരണം കല്ലട രമേഷും നിര്‍വഹിക്കും.അഭേദാശ്രമം  പ്രസിഡന്‍ര്് സ്വാമി സുഗുണാനന്ദ, ജി.മഹേന്ദ്രന്‍ നായര്‍,അഡ്വ.കെ അയ്യപ്പന്‍പിള്ള,വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ്,ജി.വാസുദേവന്‍ പിള്ള,രാജശേഖരന്‍ നായര്‍,എസ്.വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.