'വിവേക'ത്തിന്റെ ടീസര്‍ പുറത്തിറങ്ങി

  143
'വിവേക'ത്തിന്റെ ടീസര്‍ പുറത്തിറങ്ങി Image

'വിവേക'ത്തിന്റെ ടീസര്‍ പുറത്തിറങ്ങി

ആരാധകര്‍ നെഞ്ചിടപ്പോടെ കാത്തിരിക്കുന്ന അജിത്ത് നായകനാകുന്ന 'വിവേക'ത്തിന്റെ ടീസര്‍ പുറത്തിറങ്ങി.സിനിമ ഓഗസ്റ്റില്‍ പുറത്തിറങ്ങും.57 മിനിറ്റ് നീണ്ടു നില്‍ക്കുന്നതാണ് ടീസര്‍.

അജിത്ത് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന ഈ സിനിമയുടെ ടീസറില്‍ അദ്ദേഹം സൈനിക വേഷത്തില്‍ എത്തുന്ന ദൃശ്യങ്ങള്‍ ഉണ്ട്.കൂടാതെ വെടിയുണ്ടകളില്‍ നിന്ന് വേഗത്തില്‍ ഒഴിഞ്ഞു മാറുന്നതും അമിത വേഗതയില്‍ ബൈക്ക് ഓടിക്കുന്നതുമായ രംഗങ്ങളാല്‍ സമ്പുഷ്ടമാണ് ടീസര്‍.

ശിവ സംവിധാനം ചെയ്യുന്ന ഈ സിനിമയിലെ നായിക കാജല്‍ അഗര്‍വാളാണ്.ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയി വില്ലന്‍ വേഷത്തിലെത്തുന്നു.അക്ഷരഹാസന്റെ ആദ്യ സിനിമ കൂടിയാണ് ഇത്.

സത്യ ജ്യോതി ഫിലിംസാണ് നിര്‍മ്മാണം.സംഗീത സംവിധാനം അനിരുദ്ധാണ്. ഈ സിനിമയുടെ സംവിധായകന്‍  ശിവ മുമ്പ് അജിത്തിനെ നായകനാക്കി 'വീരം','വേതാളം' എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.