ഖാദി വസ്ത്ര പ്രചാരണ പരിപാടി

  55
ഖാദി വസ്ത്ര പ്രചാരണ പരിപാടി Image

ഖാദി വസ്ത്ര പ്രചാരണ പരിപാടി

ഖാദി പ്രചാരസഭയുടെ  ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഖാദി വസ്ത്ര പ്രചാരണ പരിപാടി ഗാന്ധിയന്‍  പി.ഗോപിനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.ഗാന്ധി ഗ്ലോബല്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ആറ്റിങ്ങല്‍ വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഖാദി പ്രചാരണ സന്ദേശം നല്‍കി. പി.ഗോപിനാഥന്‍ നായര്‍,അഡ്വ.അയ്യപ്പന്‍പിള്ള എന്നിവരെ ആദരിച്ചു.പഞ്ചായത്ത് വകുപ്പ്  ഡെപ്യൂട്ടി സെക്രട്ടറി വിശ്രുതന്‍ ആചാരി,ഖാദി പ്രചാര സഭ ചെയര്‍മാന്‍ നെയ്യാറ്റിന്‍കര ശ്രീനി,ബി.ഡിമാസ്റ്റര്‍,നൗഷാദ്കായ്പ്പാടി,തോംസണ്‍ ലോറന്‍സ്,ആര്‍.എസ്.ബാബു,വിനോദ്,വിജയന്‍ ചന്തവിള,ജയദേവന്‍ നായര്‍,കോവിലകം നന്ദകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.തിരഞ്ഞെടുക്കപ്പെട്ട പത്തുപേര്‍ക്ക് ഖാദി വസ്ത്രങ്ങളും പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളും സമ്മാനിച്ചു.
  

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.