മമ്മൂട്ടി നാടന്‍ വേഷത്തില്‍,മൂന്നു നായികമാര്‍

  97
 മമ്മൂട്ടി നാടന്‍ വേഷത്തില്‍,മൂന്നു നായികമാര്‍ Image

മമ്മൂട്ടി നാടന്‍ വേഷത്തില്‍,മൂന്നു നായികമാര്‍

ഗ്രേറ്റ് ഫാദര്‍,സ്ട്രീറ്റ് ലൈറ്റ്, അജയ് വാസുദേവന്റെ വരാനിരിക്കുന്ന സിനിമ എന്നിവയ്ക്കു ശേഷം മമ്മൂട്ടി നായകനാകുന്ന സേതുവിന്റെ തിരക്കഥയില്‍ അദ്ദേഹം തന്നെ സംവിധായക അരങ്ങേറ്റം കുറിക്കുന്ന  ചിത്രത്തില്‍ മമ്മൂട്ടി നാട്ടിന്‍പുറത്തുകാരന്റെ വേഷം അഭിനയിക്കും.ഇതില്‍ മമ്മൂട്ടിയ്ക്ക് മൂന്ന് നായികമാര്‍ ഉണ്ടാകും.

ഇതില്‍ അഭിനയിക്കുന്നതിനായി ദീപ്തി സതി,മിയ,അനു സിത്താര  എന്നിവരുമായി തിരക്കഥ ചര്‍ച്ച ചെയ്തു കഴിഞ്ഞെന്ന് സേതു പറഞ്ഞു.എന്നാല്‍,ഇതിലെ നായികമാരെക്കുറിച്ച് പൂര്‍ണ്ണ രൂപം ആയിട്ടില്ലെന്നും ചിത്രീകരണം  ജൂലൈയില്‍ തുടങ്ങുമെന്നും സേതു കൂട്ടിച്ചേര്‍ത്തു.

അവിവിവാഹിനായ  ഒരു പാടു നന്മകള്‍ ഉള്ള  കൂടെ നര്‍മ്മബോധമുള്ള ഒരു നാട്ടിന്‍പുറത്തുകാരന്റെ  കഥാപാത്രമായിരിക്കും മമ്മൂട്ടിയുടേത്. കുട്ടനാട്ടിലായിരിക്കും പ്രധാനമായും ചിത്രീകരണം നടക്കുകയെന്ന് സൂചനയുണ്ട്.ഷൂട്ടിംഗ് സംഘം ഇതിനായി കുട്ടനാട്ടില്‍ സന്ദര്‍ശനം നടത്തും.അജയിന്റെ ചിത്രത്തില്‍ മമ്മൂട്ടി തികഞ്ഞ നിര്‍ബന്ധ ബുദ്ധിയുള്ള കോളേജ് അദ്ധ്യാപകന്റെ വേഷമാണ് അഭിനയിക്കുന്നത്.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.