കടുവ കുഞ്ഞിന്‌ ബാഹുബലിയുടെ പേര്‌

  119
കടുവ കുഞ്ഞിന്‌  ബാഹുബലിയുടെ പേര്‌ Image

കടുവ കുഞ്ഞിന്‌ ബാഹുബലിയുടെ പേര്‌

ബാഹുബലി-2 ലോകമെമ്പാടും കളക്ഷന്‍ റെക്കോഡുകള്‍  തകര്‍ത്ത് പ്രദര്‍ശനം തുടരുമ്പോള്‍ ഒറീസയിലെ നന്ദന്‍കാന്‍ മൃഗശാല ഉദ്യാനത്തിലെ കടുവ കുഞ്ഞിന് ആഹ്ലാദിക്കാം,കാരണം മറ്റൊന്നുമല്ല പ്രഭാസ് അവതരിപ്പിച്ച ബാഹുബലിയെന്ന ധീര യോദ്ധാവിന്റെ  പേരാണ് അവന് നല്‍കിയിരിക്കുന്നത്.ബുധനാഴ്ചയാണ് ഈ കടുവ കുഞ്ഞ് ജനിച്ചത്.

മൃഗശാലയിലെ സന്ദര്‍ശകരുടെ ഭൂരിഭാഗം  നിര്‍ദേശം അനുസരിച്ചാണ് ബാഹുബലിയെന്ന പേര് ഈ കടുവകുഞ്ഞിന് നല്‍കിയത്.പെണ്‍കടുവകളായ മേഘ, വിജയ എന്നിവ ' ബാഹുബലി'  ഉള്‍പ്പടെ നാലു കടുവകുഞ്ഞുങ്ങള്‍ക്കാണ് ജന്മം നല്‍കിയത്.മൃഗശാലയിലെ  വെള്ള കടുവ മൂന്ന് കടുവ കുഞ്ഞുങ്ങള്‍ക്കു കൂടി ജന്മം നല്‍കിയിട്ടുണ്ട്.മറ്റു ആറ് കടുവകുഞ്ഞുങ്ങളുടെ പേരുകള്‍ കുന്ദന്‍,സാഹില്‍,സിനു,മോസുമി, ആധിക്ഷ്യ,വിക്കി എന്നിങ്ങനെയാണ്.

ബാഹുബലിയെന്ന ബ്രഹ്മാണ്ഡ ചിത്രം രണ്ടു ആഴ്ചയ്ക്കുള്ളില്‍ 1000 കോടി രൂപയാണ് തൂത്തൂവാരിയത്.ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ സിനിമ 1000 കോടി രൂപ നേടിയ സിനിമകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നത്

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.