കൊതുകുജന്യരോഗം:സ്‌ക്വാഡുകളിറങ്ങും

  93
കൊതുകുജന്യരോഗം:സ്‌ക്വാഡുകളിറങ്ങും Image

കൊതുകുജന്യരോഗം:സ്‌ക്വാഡുകളിറങ്ങും

കൊതുകുജന്യ രോഗങ്ങള്‍ക്ക് എതിരെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍,നാഷണല്‍ ഹെല്‍ത്ത് മിഷന്‍ മെഡിക്കല്‍ ഓഫീസര്‍,ഹെല്‍ത്ത് മിഷന്‍ പ്രവര്‍ത്തകര്‍ , ആരോഗ്യ വിഭാഗം ജീവനക്കാര്‍ എന്നിവരെ ഉള്‍പ്പെടുത്തി സ്‌ക്വാഡുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍  നഗരസഭ തീരുമാനിച്ചു.സോണല്‍ ഓഫീസ് പ്രദേശത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ആ പ്രദേശത്തെ മെഡിക്കല്‍ ഓഫീസര്‍  എന്നിവരെക്കൂടി ഉള്‍പ്പെടുത്തി ശുചിത്വ ആരോഗ്യ തല സമിതി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും.പ്രതിരോധത്തിന്റെ ഏകോപനത്തിന് നഗരസഭ,ആരോഗ്യ വകുപ്പ്,നാഷണല്‍ ഹെല്‍ത്ത് മിഷന്‍  പ്രവര്‍ത്തകര്‍ക്കായി 15 ന് ശില്‍പ്പശാല സംഘടിപ്പിക്കും.ശനിയാഴ്ചകളില്‍  എല്ലാ സര്‍ക്കാര്‍,അര്‍ദ്ധ സര്‍ക്കാര്‍ ,സ്വകാര്യ ഓഫീസുകളിലും  ഞായറാഴ്ചകളില്‍ എല്ലാ വീടുകളുംവ്യാപാര സ്ഥാപനങ്ങളും ഡ്രൈ ഡേ  ആചരിക്കാന്‍  യോഗം അഭ്യര്‍ത്ഥിച്ചു.യോഗത്തില്‍ നഗരസഭാ ഹെല്‍ത്ത് സ്റ്റാന്‍ിംഗ് കമ്മിറ്റി ചെയര്‍മാന്‍  കെ.ശ്രീകുമാര്‍ അദ്ധ്യക്ഷനായിരുന്നു.നാഷണല്‍ ഹെല്‍ത്ത് മിഷന്‍  ജില്ലാ പ്രോഗ്രാം  മാനേജര്‍,നഗരസഭാ സെക്രട്ടറി,ആരോഗ്യ വിഭാഗം  ജീവനക്കാര്‍ എന്നിവരും പങ്കെടുത്തു.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.