രാജമൗലി ചിത്രത്തില്‍ പ്രഭാസോ,രണ്‍വീറോ ?

  99
രാജമൗലി ചിത്രത്തില്‍ പ്രഭാസോ,രണ്‍വീറോ ? Image

രാജമൗലി ചിത്രത്തില്‍ പ്രഭാസോ,രണ്‍വീറോ ?

ബാഹുബലി-2 കാലവര്‍ഷം പോലെ  ലോകമെമ്പാടും ബോക്‌സോഫീസില്‍ പണം വാരി തകര്‍ത്തു പെയ്യുമ്പോള്‍  സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാജമൗലി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ആരായിരിക്കും നായകന്‍?

ബാഹുബലി ചിത്രങ്ങളിലൂടെ സൂപ്പര്‍ നായക പദവി ലഭിച്ച പ്രഭാസോ അല്ലെങ്കില്‍ ബോളിവുഡ് നായകന്‍ രണ്‍വീര്‍ സിംഗോ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഒരു ബിഗ് ബഡ്ജറ്റ് ഫാന്റസി  സിനിമയാണ് ആസ്വാദകര്‍ക്കായി രാജമൗലി ഒരുക്കുന്നതെന്നാണ് സൂചന.ഈ സിനിമ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ പുറത്തിറക്കും.

രാജമൗലി  രണ്‍വീറിന്റെ അടുത്തിടെ ഇറങ്ങിയ 'ബാജിറാവോ മസ്താനി'  അടക്കമുള്ള  ചിത്രങ്ങളില്‍  അദ്ദേഹത്തിന്റെ പ്രകടനത്തില്‍ പൂര്‍ണ്ണ തൃപ്തനാണ്.ബാഹുബലി സംവിധായകന്‍ രാജമൗലി ഇപ്പോള്‍ അമേരിക്കയില്‍ അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ്. അദ്ദേഹത്തിന്റെ  അടുത്ത സിനിമയുടെ ചിത്രീകരണം 2018 ല്‍ മാത്രമേ ചിത്രീകരണം തുടങ്ങുകയുള്ളൂ.

പ്രഭാസിന്റെതായി പുറത്തിറങ്ങാനുള്ള അടുത്ത സിനിമ ആക്ഷന്‍ ത്രില്ലറായ  'സാഹോ'  ആണ്.രണ്‍വീര്‍ സിംഗ് ഇപ്പോള്‍ സഞ്ജയ് ലീലാ ഭന്‍സാലിയുടെ 'പത്മാവതി'യെന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.

ബാഹുബലി-2  പത്തു ദിവസത്തിനുള്ളില്‍ 1000 കോടി രൂപയാണ് ആഗോളതലത്തില്‍ നിന്ന്‌ മൊത്തം വാരി കൂട്ടിയത്‌.ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ സിനിമ 1000 കോടി രൂപ നേടുന്നത്.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.