സ്‌നേഹമായിരുന്നു കുമാരനാശാന്റെ മതം:മന്ത്രി

  48
സ്‌നേഹമായിരുന്നു കുമാരനാശാന്റെ  മതം:മന്ത്രി Image

സ്‌നേഹമായിരുന്നു കുമാരനാശാന്റെ മതം:മന്ത്രി

എല്ലാ കവികളുടെയും മഹാകവിയായിരുന്ന  കുമാരനാശാന്റെ മതം സ്‌നേഹമായിരുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.കായിക്കരയില്‍ ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്റെ  ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മഹാകവി കുമാരനാശാന്റെ 145ാമത് ജന്മദിനാഘോഷ സമാപന സമ്മേളനവും കാവ്യഗ്രാമ പദ്ധതിയുടെ ഉദ്ഘാടനവും ആശാന്‍ യുവകവി പുരസ്‌കാര ദാനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.കേരളീയരുടെ സാംസ്‌കാരിക ജീവിതത്തെ സമ്പന്നമാക്കിയവരില്‍ പ്രമുഖനാണ് കുമാരനാശാന്‍.ആശാന്റെ ആശയഗതികള്‍ പുരോഗമനപരമായിരുന്നു.അതുകൊണ്ടാണ് ആശാന്റെ കൃതികള്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.അഞ്ചുതെങ്ങ് കോട്ടയും വിളക്കുമാടവും കായിക്കരയും കേന്ദ്രീകരിച്ച് സമഗ്രമായ  ഒരു ടൂറിസം പ്രൊജക്ട് തയ്യാറിക്കിയാല്‍  അത് നടപ്പാക്കാന്‍ സര്‍ക്കാരിന്റെ  എല്ലാ വിധ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി  കൂട്ടിച്ചേര്‍ത്തു.

അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ്  ചെറുന്നിയൂര്‍ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.ചിത്രശാലയുടെ ഉദ്ഘാടനം പെരുമ്പടവം ശ്രീധരന്‍ നിര്‍വഹിച്ചു.കലാസാഹിത്യ മത്സര വിജയികള്‍ക്കുള്ള  സമ്മാനദാനം ഡെപ്യൂട്ടി  സ്പീക്കര്‍ വി.ശശി നിര്‍വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് ആര്‍.സുഭാഷ്,കുമാരനാശാന്റെ ചെറുമകള്‍ നളിനി,ഭര്‍ത്താവ് ഡോ.വിജയരാഘവന്‍,ഗവേണിംഗ് ബോഡി അംഗങ്ങളായ പ്രൊഫ.എസ് സുധീഷ്,ഡോ.ഭുവനേന്ദ്രന്‍,ആറ്റിങ്ങല്‍ ഉണ്ണി, ആശാന്‍ യുവകവി പുരസ്‌കാര  ജേതാവ് ഡി.യേശുദാസ് തുടങ്ങിയവര്‍ സംസാരിച്ചു.അസോസിയേഷന്‍ സെക്രട്ടറി വി ലൈജു സ്വാഗതവും അസോസിയേഷന്‍  അംഗം ഡി.ശ്രീകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.