ശ്യാമമാധവ സന്ധ്യ ഇന്ന്

  85
ശ്യാമമാധവ സന്ധ്യ ഇന്ന് Image

ശ്യാമമാധവ സന്ധ്യ ഇന്ന്

കേന്ദ്ര സാഹിത്യ  അക്കാദമി അവാര്‍ഡ് നേടിയ കവി പ്രഭാവര്‍മ്മയ്ക്ക് സാംസ്‌കാരിക കേരളത്തിന്റെ  സ്വീകരണവും പ്രഭാവര്‍മ്മ രചിച്ച ചിത്രാംഗനയുടെ  മോഹിനിയാട്ടം അവതരണവും പ്രഭാഷണങ്ങളും  ഒന്നിക്കുന്ന ശ്യാമമാധവ സന്ധ്യ ഇന്ന് വൈകീട്ട് 6 ന് ടാഗോര്‍ തിയേറ്ററില്‍ നടക്കും.പ്രൊഫസര്‍ വി.എന്‍.മുരളി അദ്ധ്യക്ഷത വഹിക്കും.കവി പുതുശ്ശേരി രാമചന്ദ്രന്‍ പ്രഭാവര്‍മ്മയെ ആദരിക്കും.ഡോക്ടര്‍ കെ.അമ്പാടി, പ്രമോദ് പയ്യന്നൂര്‍,പ്രൊഫ.അലിയാര്‍,എം.ആര്‍.ജയഗീത തുടങ്ങിയവര്‍ പങ്കെടുക്കും.പ്രഭാവര്‍മ്മയുടെ ചിത്രാംഗന എന്ന കവിത അവലംബിച്ച് കലാമണ്ഡലം ചിത്രയും സംഘവും അവതരിപ്പിക്കുന്ന തൃശൂര്‍ കലാസംഘത്തിന്റെ മോഹിനിയാട്ടം ദൃശ്യാവിഷ്‌കാരം ഉണ്ടാകും.ഡോക്ടര്‍ ഓമനക്കുട്ടി ടീച്ചറുടെ  നേതൃത്വത്തില്‍  പ്രഭാവര്‍മ്മ രചിച്ച ഗാനങ്ങളുടെ  ആലാപനം,കേരളസംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍,ഡോക്ടര്‍ ബെറ്റിമോള്‍ മാത്യു എന്നിവരും പ്രഭാവര്‍മ്മ കവിതകളുടെ വര്‍ത്തമാനകാല പ്രസക്തിയെക്കുറിച്ചുള്ള പ്രബന്ധാവതരണവും നടത്തും.കേരള  സര്‍ക്കാരിന്റെ  സാംസ്‌കാരിക വിനിമയ സ്ഥാപനമായ ഭാരത് ഭവന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍   എന്നീ സ്ഥാപനങ്ങളുടെ  സഹകരണത്തോടെയാണ് ശ്യാമമാധവ സന്ധ്യ സംഘടിപ്പിക്കുന്നത്.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.