ബാഹുബലി-2 150 കോടി രൂപ നേട്ടത്തിലേക്ക്‌

  59
ബാഹുബലി-2  150 കോടി രൂപ നേട്ടത്തിലേക്ക്‌ Image

ബാഹുബലി-2 150 കോടി രൂപ നേട്ടത്തിലേക്ക്‌

ബാഹുബലി-2 ന്റെ കുതിപ്പ് ബോക്‌സോഫീസില്‍  കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ തുടരുന്നു.തെലുങ്ക് സംസാരിക്കുന്ന സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ചൊവ്വാഴ്ച ഈ വിസ്മയ ചിത്രം മൊത്തം 147 കോടി  രൂപ നേടി 150 കോടി രൂപയെന്ന  നേട്ടത്തിന്റെ അടുത്തെത്തി.

ഇന്ത്യയില്‍ ഈ സിനിമ റെക്കോര്‍ഡുകളുടെ  പെരുമഴയാണ് നേടിയത്.ഹിന്ദിയിലേക്ക് മൊഴിമാറ്റി  പുറത്തിറങ്ങിയ ബാഹുബലി-2 100 കോടി രൂപയാണ് നേടിയത്. ആദ്യമായിട്ടാണ് ഒരു മൊഴിമാറ്റ ചിത്രം ഹിന്ദിയില്‍ 100 കോടി രൂപ കോരിയെടുത്തത്.ബോളിവുഡില്‍ ആദ്യ ആഴ്ച ഹിറ്റ് ചിത്രങ്ങളായ ഡങ്കല്‍, സുല്‍ത്താന്‍ എന്നിവ നേടിയതനേക്കാള്‍ കൂടുതല്‍ പണം ഈ മൊഴിമാറ്റ ചിത്രം സ്വന്തമാക്കി.

തമിഴ്‌നാട്,കേരളം,കര്‍ണ്ണാടകം എന്നീ മൂന്ന് സംസ്ഥാനങ്ങളിലും കൂടി ഈ ബ്രഹ്മാണ്ഡ ചിത്രം 200 കോടി രൂപയില്‍ അധികം നേടി. ബാഹുബലി-2 ന്റെ പടയോട്ടത്തെ തുടര്‍ന്ന് ദക്ഷിണേന്ത്യയില്‍ പല സിനിമകളും പുറത്തിറങ്ങുന്നത് മാറ്റിവെച്ചിരിക്കുകയാണ്.

പ്രഭാസ്,റാണ ദാഗുബാട്ടി,അനുഷ്‌ക ഷെട്ടി,തമന്ന എന്നിവര്‍ മത്സരിച്ചഭിനയിച്ച ഈ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍  അര്‍ക്ക മീഡിയ വര്‍ക്‌സ് ആണ്.ഇന്ത്യയ്ക്കു പുറമെ അമേരിക്ക, ബ്രിട്ടണ്‍ എന്നീ രാഷ്ട്രങ്ങളില്‍ പ്രദര്‍ശിപ്പിച്ചുക്കൊണ്ടിരിക്കുന്ന ഈ സിനിമ 1000 കോടി രൂപ നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ്.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.