ആശാന്‍ ജന്മദിനാഘോഷം ഇന്ന് സമാപിക്കും

  103
ആശാന്‍ ജന്മദിനാഘോഷം ഇന്ന് സമാപിക്കും Image

ആശാന്‍ ജന്മദിനാഘോഷം ഇന്ന് സമാപിക്കും

കായിക്കരയില്‍ നടക്കുന്ന മഹാകവി കുമാരനാശാന്റെ 145ാമത് ജന്മദിനാഘോഷം ഇന്ന് സമാപിക്കും.രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ കാവ്യസംവാദ സദസ്.തുടര്‍ന്ന് നടക്കുന്ന ആശാന്‍ ജന്മദിനാഘോഷ സമാപന സമ്മേളനം മന്ത്രി എ.കെ.ബാലന്‍  ഉദ്ഘാടനം  ചെയ്യും.ചടങ്ങില്‍ ആശാന്‍ കവി പുരസ്‌കാര ദാനം ബി.യേശുദാസിന് സമ്മാനിക്കും.അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വക്കേറ്റ് ബി ചെറുന്നിയൂര്‍ ജയപ്രകാശ്  അദ്ധ്യക്ഷത വഹിക്കും.കാവ്യഗ്രാമ സമര്‍പ്പണം മന്ത്രി കടകംപള്ളി സുരേന്ദ്രനും ചിത്രശാല ഉദ്ഘാടനം പെരുമ്പടവം ശ്രീധരനും നിര്‍വഹിക്കും.യുവകവി പുരസ്‌കാര റിപ്പോര്‍ട്ട് ജൂറി ചെയര്‍മാന്‍ അവതരിപ്പിക്കും.ഡെപ്യൂട്ടി സ്പീക്കര്‍  വി.ശശി സമ്മാനദാനം നിര്‍വഹിക്കും.അഡ്വക്കേറ്റ് ബി സത്യന്‍ എം.എല്‍.എ ,അഡ്വക്കേറ്റ് വി ജോയ് എം.എല്‍.എ,ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.സുഭാഷ് തുടങ്ങിയവര്‍ സംസാരിക്കും.അസോസിയേഷന്‍ സെക്രട്ടറി വി ലൈജു സ്വാഗതവും ഗവേണിംഗ് ബോഡി അംഗം  ഡി.ശ്രീകൃഷ്ണന്‍  നന്ദിയും പറയും.രാത്രി 8 ന് തിരുവനന്തപുരം നലന്ദയുടെ പടകാളിപ്പാട്ട്.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.