ബാഹുബലിയുടെ വരുമാനം 700 കോടി രൂപ

  39
ബാഹുബലിയുടെ വരുമാനം 700 കോടി രൂപ Image

ബാഹുബലിയുടെ വരുമാനം 700 കോടി രൂപ

ബാഹുബലി-2 എന്ന സെല്ലുലോയ്ഡ്‌ കൊടുങ്കാറ്റ്  ലോകമെമ്പാടും വീശിയടിക്കുന്നത് തുടരുന്നു.ആഗോള തലത്തില്‍ 1000 കോടി രൂപ നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന റെക്കോര്‍ഡ് നേടിയതിന്റെ അടുത്ത ദിവസം ഇന്ത്യയില്‍ 700 കോടി രൂപ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡ് ഈ സിനിമ നേടി.ആഗോള തലത്തില്‍ പത്താം ദിവസം 1047 കോടി രൂപയാണ് കൃത്യമായി ഈ ബ്രഹ്മാണ്ഡ ചിത്രം മൊത്തം നേടിയത്.

ലോകമെമ്പാടും 9000 സ്‌ക്രീനുകളിലാണ് ബാഹുബലി-2 പ്രദര്‍ശിപ്പിച്ചത്.2016 ലാണ് ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്.എന്നാല്‍,സാങ്കേതിക കാരണങ്ങളാല്‍ അത് 2017 ലേക്ക് മാറ്റി.

ബാഹുബലി-2 ലെ അഭിനയത്തിന് പ്രഭാസ് 25 കോടി രൂപയാണ് മേടിച്ചതന്നാണ് റിപ്പോര്‍ട്ട്.ഇപ്പോള്‍ പുതിയ ചിത്രത്തിനായി 30 കോടി രൂപയാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.ഇത്രയും പ്രതിഫലം നേടുന്ന തെലുങ്ക് നടന്‍മാര്‍ കുറവാണ്.

'സാഹോ' ആണ്‌ പ്രഭാസിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.ഇത്‌ 2018 ല്‍ പുറത്തിറങ്ങും.ബാഹുബലി ചിത്രങ്ങളിലൂടെ പുത്തന്‍ നായക പരിവേഷം ലഭിച്ച പ്രഭാസിനെ തേടി 6000 ത്തിലധികം വിവാഹലോചനകളാണ് എത്തിയത്.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.