കാന്‍സര്‍ നിര്‍ണയ ക്യാമ്പ് നടത്തി

  50
കാന്‍സര്‍ നിര്‍ണയ ക്യാമ്പ് നടത്തി Image

കാന്‍സര്‍ നിര്‍ണയ ക്യാമ്പ് നടത്തി

സെക്രട്ടറിയേറ്റിന് സമീപത്തെ മന്നം മെമ്മോറിയല്‍ എന്‍.എസ്.എസ് കരയോഗം കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍,റീജിയണല്‍ കാന്‍സര്‍ സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ കാന്‍സര്‍ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു.യൂണിവേഴ്‌സല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ് എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എം സംഗീത് കുമാര്‍ ഉദ്ഘാടനം ചെയ്തു.മറ്റ് കരയോഗങ്ങളിലും ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന്  അദ്ദേഹം പറഞ്ഞു.കരയോഗം  തിരുവനന്തപുരം മേഖലാ കണ്‍വീനര്‍ കെ.ആര്‍.വിജയകുമാര്‍,കരയോഗം പ്രസിഡന്റ്്  വി.എസ് ജയകുമാര്‍,സെക്രട്ടറി ആര്‍.ഹരികുമാര്‍,പൊന്നുമംഗലം ശശീന്ദ്രന്‍ നായര്‍,വി.ഗോപകുമാര്‍,വനിതാ സമാജം പ്രസിഡന്റ് ടി.ഗംഗാദേവി,കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് പ്രൊഫസര്‍ പി.രാജഗോപാലപിള്ള,സെക്രട്ടറി ജയശ്രീ ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.