പ്രഭാസിന്റെ പ്രതിഫലം 30 കോടി രൂപ

  54
പ്രഭാസിന്റെ പ്രതിഫലം 30 കോടി രൂപ Image

പ്രഭാസിന്റെ പ്രതിഫലം 30 കോടി രൂപ

ബാഹുബലിയുടെ ഒന്നും രണ്ടും ഭാഗങ്ങള്‍ ബോക്‌സോഫീസില്‍ ഉണ്ടാക്കിയ തരംഗം ഈ സിനിമകളിലെ അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും പ്രതിഫലം കുത്തനെ ഉയര്‍ത്തുന്നതില്‍ കുറച്ചൊന്നുമല്ല സഹായിച്ചത്.ആഗോള തലത്തില്‍ 1000 കോടി രുപ വാരിയെടുത്ത ബാഹുബലി-2 ലെ അഭിനയത്തിന് നായകന്‍ പ്രഭാസ് 25 കോടി രൂപയാണ് കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ട്.

ഇപ്പോള്‍ പുതിയ സിനിമയില്‍ അഭിനയിക്കുന്നതിന് ഈ സൂപ്പര്‍ ഹീറോ 30 കോടിരൂപയാണ് ചോദിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.'സാഹോ' ആണ് പ്രഭാസ് അഭിനയിക്കുന്ന പുതിയ ചിത്രം.ഇത് 2018 ല്‍ പുറത്തിറങ്ങും.

തെലുങ്ക് സിനിമയില്‍ ഇത്രയും പ്രതിഫലം കൈപ്പറ്റുന്ന അധികം താരങ്ങള്‍ ഇല്ല.എന്നാല്‍, ബോളിവുഡ് താരങ്ങളുടെ പ്രതിഫലവുമായി നോക്കുമ്പോള്‍ പ്രഭാസിന്റെ പ്രതിഫലം കുറവാണ്.

സല്‍മാന്‍ ഖാന്‍ ഒരു സിനിമയ്ക്ക് 60 കോടി രൂപയാണ് മേടിക്കുന്നത്.ഭൂരിഭാഗം സിനിമകളും അദ്ദേഹം തന്നെ നിര്‍മ്മിക്കുന്നതു കൊണ്ട് ഇവയില്‍ നിന്നുള്ള വരുമാനവും കൂടി ചേര്‍ത്തു നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ പോക്കറ്റില്‍ സ്വപ്‌ന തുല്യമായ ഒരു സംഖ്യ വീഴും.

മീര്‍ ഖാന്‍ 55-60 കോടി രൂപ നേടുമ്പോള്‍ ഷാരൂഖ് ഖാന്‍ 40-45 കോടി രൂപയാണ് ഓരോ സിനിമയില്‍ നിന്നും നേടുന്നത്.അക്ഷയയ് കുമാര്‍ 35-40 കോടി രൂപ വരെ ഒരു സിനിമയില്‍ നിന്നും വാരുന്നു.അക്ഷയ് കുമാറിന് ഒരു വര്‍ഷം 4-5 സിനിമകള്‍ വരെ ലഭിക്കുന്നു.നടിമാരില്‍ കങ്കണ റാവത്ത് 10-12 കോടി രൂപ വരെയും ദിപീക പാദുകോണ്‍ 8-10 കോടി രൂപ വരെയും നേടുന്നു.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.