ഗുരു ജാതി ചിന്ത ഇല്ലാതാക്കി:ഗവര്‍ണര്‍

  89
ഗുരു ജാതി ചിന്ത ഇല്ലാതാക്കി:ഗവര്‍ണര്‍ Image

ഗുരു ജാതി ചിന്ത ഇല്ലാതാക്കി:ഗവര്‍ണര്‍

മനുഷ്യമനസുകളില്‍ അടിഞ്ഞു കൂടിയിട്ടുള്ള ജാതി ചിന്ത ഗുരുദേവന്‍ ഇല്ലാതാക്കിയെന്ന് ഗവര്‍ണര്‍ പി.സദാശിവം.ജനുവരി 1 വരെ നടക്കുന്ന കനക ജൂബിലി ആഘോഷ പരിപാടികളുടെ  ഉദ്ഘാടനവും 105ാമത് ശ്രീ ശാരദാ പ്രതിഷ്ഠാ വാര്‍ഷികവും 55ാമത് ശ്രീ നാരായണ ധര്‍മ്മ മീമാംസ പരിഷത്തും ഉദ്ഘാടനം  ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗുരുദേവന്‍ നടത്തിയ ഓരോ ക്ഷേത്ര പ്രതിഷ്ഠക്കു പിന്നിലും ഓരോ സദുദ്ദേശമാണ് ഉണ്ടായിരുന്നത്.അത് ഒരു വിഗ്രഹമല്ല മറിച്ച് ഒരു പുതിയ ജ്ഞാനത്തിന്റെ വെളിച്ചവും സമാധാനത്തിന്റെ സന്ദേശവും ഐക്യവും പകരുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.പ്രതിമാ പ്രതിഷ്ഠാ കനക ജൂബിലി ആഘോഷം ലോകത്തിനു തന്നെ വെളിച്ചവും  ഓരോ മനുഷ്യരിലും ആത്മ പരിശോധനയുടെ  സന്ദര്‍ഭവും ആണ് പ്രദാനം ചെയ്യുന്നതെന്നും വ്യക്തികളുടെ  ശുദ്ധീകരണവും സമൂഹത്തിലെ പരിവര്‍ത്തനവും ഗുരുദേവന്റെ  മഹാലക്ഷ്യങ്ങളായിരുന്നുവെന്നും ഗവര്‍ണര്‍ കൂട്ടിചേര്‍ത്തു.ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്എന്‍ഡിപി യോഗംജനറല്‍ സെക്രട്ടറിയും കനകജൂബിലി ആഘോഷ കമ്മിറ്റി മുഖ്യ രക്ഷാധികാരിയുമായ വെള്ളാപ്പള്ളി നടേശന്‍ മുഖ്യപ്രഭാഷണം നടത്തി.കനക ജൂബിലി ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി സച്ചിദാനന്ദ ആഘോഷ പരിപാടികളുടെ  രൂപരേഖ അവതരിപ്പിച്ചു.ചടങ്ങില്‍ കനകജൂബിലി ആഘോഷത്തിന്റെ ലോഗോ ഗവര്‍ണര്‍ പ്രകാശനം ചെയ്തു
.ധര്‍മ്മ സംഘം ട്രസ്റ്റ്‌ ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ഖജാന്‍ജി സ്വാമി ശാരദാനന്ദ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് 55ാമത് ശ്രീനാരായണ ധര്‍മ്മ മീമാംസ പരിഷത്ത്  പഠന ക്ലാസുകള്‍ ആരംഭിച്ചു.രാത്രി 8.30 ന് ബ്രഹ്മ വിദ്യാര്‍ത്ഥി സമ്മേളനം സ്വാമി ഗുരുപ്രസാദ് ഉദ്ഘാടനം ചെയ്തു.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.