കാളിമല തീര്‍ത്ഥാടനം:സെമിനാര്‍ സംഘടിപ്പിച്ചു

  78
കാളിമല തീര്‍ത്ഥാടനം:സെമിനാര്‍ സംഘടിപ്പിച്ചു Image

കാളിമല തീര്‍ത്ഥാടനം:സെമിനാര്‍ സംഘടിപ്പിച്ചു

കാളിമല തീര്‍ത്ഥാടനത്തിന്റെ നാലാം ദിവസമായ ഇന്നലെ ഹിന്ദുത്വവും ദേശീയതയും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍  ചലച്ചിത്രതാരം സനുഷാ ഭദ്രദീപം തെളിയിച്ചതോടു കൂടി ആരംഭിച്ചു.ഡോക്ടര്‍ കമല സെല്‍വരാജ് അദ്ധ്യക്ഷ  ആയിരുന്നു.ജയകൃഷ്ണന്‍ എസ് വാര്യര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് പ്രസിഡന്റ്  രാജേന്ദ്രന്‍,ഗോപാല്‍,സ്വാമി ശാന്തി പ്രസാദ്,പാല്‍കുളങ്ങര എസ് ഗണപതി പോറ്റി,ജന്മഭൂമി എഡിററര്‍ രാജശേഖര്‍,റിച്ചര്‍ഡ് കേ എം.പി,ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ബി.വിദ്യാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.നവനീത് അവതാരകനായിരുന്നു.രാവിലെ 8 ന് കലശപൂജയും കലശാഭിഷേകവും നടന്നു.തീര്‍ത്ഥാടനത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് രാവിലെ 7.30 ന് ദേവീ മാഹാത്മ്യ പാരായണം,9 മണിമുതല്‍ ലക്ഷാര്‍ച്ചന വൈകീട്ട് 4 ന് ലക്ഷാര്‍ച്ചന സമാപന പൂജ എന്നിവയും നടന്നു.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.