കുമാരനാശാന്റെ ജന്മദിനാഘോഷം ആരംഭിച്ചു

  65
കുമാരനാശാന്റെ ജന്മദിനാഘോഷം ആരംഭിച്ചു Image

കുമാരനാശാന്റെ ജന്മദിനാഘോഷം ആരംഭിച്ചു

കായിക്കര ആശാന്‍  മെമ്മോറിയല്‍  അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മഹാകവി കുമാരനാശാന്റെ 145ാമത് ജന്മദിനാഘോഷത്തോട് അനുബന്ധിച്ചുള്ള കലാ-സാഹിത്യ മത്സരങ്ങള്‍ കേരള യൂണിവേഴ്‌സിറ്റി,കോളേജ് ഡെവലപ്പ്‌മെന്റ്  കൗണ്‍സില്‍  ഡയറക്ടര്‍ ഡോക്ടര്‍ എം.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.അഞ്ചു തെങ്ങ്  പഞ്ചായത്ത്  പ്രസിഡന്റ്  ക്രിസ്റ്റി സൈമണ്‍ പതാക ഉയര്‍ത്തി.ഡോക്ടര്‍ ഭുവനേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു
.അഡ്വക്കേറ്റ്ചെറുന്നിയൂര്‍ജയപ്രകാശ്,സി.വി.സുരേന്ദ്രന്‍,വീണാസുനു തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് കവിതാരചന,പ്രബന്ധരചന,കാവ്യാലാപനം,ലളിതസംഗീതം  എന്നീ മത്സരങ്ങള്‍ നടന്നു.ഇന്ന് രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ  സാഹിത്യ പ്രശ്‌നോത്തരി നടക്കും.ഡോക്ടര്‍ ബി.ഭുവനേന്ദ്രനാണ് ക്വിസ് മാസ്റ്റര്‍.ഉച്ചയ്ക്ക് രണ്ടു മുതല്‍ 3.30 വരെ സാഹിത്യ സംവാദ മത്സരം.വൈകീട്ട് നാലു മുതല്‍ രാത്രി എട്ടു വരെ കുമാരനാശാന്‍ ആശയ വേദിയുടെ ആഭിമുഖ്യത്തില്‍ ആശാന്‍കവിത സ്ത്രീ പുരുഷ സമവാക്യങ്ങളിലെ കലാപം എന്ന വിഷയത്തില്‍ പ്രബന്ധാവതരണവും ചര്‍ച്ചയും നടക്കും.ആറ്റിങ്ങല്‍ ഉണ്ണി,കരവാരം  രാമചന്ദ്രന്‍, ഡോക്ടര്‍ ബി.ഭുവനേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.പ്രൊഫസര്‍എസ് സുധീഷ് വിഷയംഅവതരിപ്പിക്കും.

ചിറയിന്‍കീഴ് സലാം സ്വാഗതവും സി.വി.വിജയന്‍ നന്ദിയും പറയും.എട്ടിന് തിരുവനന്തപുരംആരാധനയുടെ 'ഇത്‌ ഒരു കഥയാണ്‌ നാടകം.നാളെ രാവിലെ 9 മുതല്‍ വൈകീട്ട്‌ 5.30 വരെ കാവ്യസംവാദ സദസ്‌.

5.30ന്ആ ശാന്‍ജന്മദിനസമ്മേളനംഉദ്‌ഘാടനവും യുവകവിപുരസ്‌കാര ദാനവുംമന്ത്രിഎ.കെ.ബാലനുംകാവ്യഗ്രാമസമര്‍പ്പണംമന്ത്രികടകംപളളിസുരേന്ദ്രനും  ചിത്രശാലഉദ്ഘാടനം
പെരുമ്പടവം ശ്രീധരനും നിര്‍വഹിക്കും.അസോസിയേറ്റ്‌വര്‍ക്കിംഗ്‌
 പ്രസിഡന്റ്‌  ചെറുന്നിയൂര്‍ ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും.

ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി സമ്മാനദാനം നിര്‍വഹിക്കും.ബി.സത്യന്‍ എം.എല്‍.എ , വി ജോയി എം.എല്‍.എ  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ആര്‍.സുഭാഷ് തുടങ്ങിയവര്‍ സംസാരിക്കും.അസോസിയേഷന്‍ ഗവേണിംഗ് ബോഡി സെക്രട്ടറി വി.ലൈജു സ്വാഗതവും ഗവേണിംഗ് ബോഡി അംഗം  ഡി.ശ്രീകൃഷ്ണന്‍ നന്ദിയും പറയും.രാത്രി എട്ടു മുതല്‍ തിരുവനന്തപുരം നളന്ദയുടെ പടകാളിപ്പാട്ട്. 

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.