വ്യാപാരി വ്യവസായി ഏകോപനസമിതി പൊതുയോഗം

  71
വ്യാപാരി വ്യവസായി ഏകോപനസമിതി പൊതുയോഗം Image

വ്യാപാരി വ്യവസായി ഏകോപനസമിതി പൊതുയോഗം

വ്യാപാരി വ്യവസായി ഏകോപനസമിതി ബാലരാമപുരം യൂണിറ്റ്  വാര്‍ഷിക പൊതുയോഗവും 17 ന് രാവിലെ 10 ന് വ്യാപാര ഭവനില്‍ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.യൂണിറ്റ് പ്രസിഡന്റ് ഇ.എം.ബഷീര്‍ അദ്ധ്യക്ഷത വഹിക്കുന്ന  യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി വൈ.വിജയന്‍ മുഖ്യപ്രഭാഷണം നടത്തും.യൂണിറ്റ് ജനറല്‍ സെക്രട്ടറി രത്‌നാകരന്‍ റിപ്പോര്‍ട്ടും ഖജാന്‍ജി രാമപുരം മുരളി ചെലവ് കണക്കും അവതരിപ്പിക്കും.എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ,ഐ.സി.എസ്.ഇ,പ്ലസ്ടു  പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനവും മെഡിക്കല്‍ എന്‍ജീനിയറിംഗ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വ്യാപാരികളുടെ മക്കള്‍ക്ക് പുരസ്‌കാര വിതരണവും നടത്തും.പരീക്ഷകളില്‍ വിജയിച്ച വ്യാപാരികളുടെ  മക്കളുടെ  മാര്‍ക്ക് ലിസ്റ്റ് സഹിതമുള്ള അപേക്ഷ 10 ന് വൈകീട്ട് 5 ന് മുമ്പ് വ്യാപാര ഭവനില്‍ ഹാജരാക്കണം.ബാലരാമപുരം പഞ്ചായത്ത്  മണലി വാര്‍ഡ് അംഗം എ.എം.സുധീറിനെ  ആദരിക്കും.വ്യാപാര ക്ഷേമനിധി  വിതരണവും  അന്നേ ദിവസം നടക്കും.ധനീഷ് ചന്ദ്രന്‍,വെള്ളറട രാജേന്ദ്രന്‍,എന്‍.ഹരിഹരന്‍,എം.എം.ഫിറോസ് ഖാന്‍,കല്ലയം  ശ്രീകുമാര്‍ എന്നിവര്‍ സംസാരിക്കും.യൂണിറ്റ് ജനറല്‍ സെക്രട്ടറി രത്‌നാകരന്‍  സ്വാഗതവും രാമപുരം മുരളി നന്ദിയും പറയും.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.