ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ ഉത്സവം

  65
 ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ ഉത്സവം Image

ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ ഉത്സവം

പാപ്പനംകോട് പട്ടാരത്ത് ചാമേണ്ഡശ്വരി ക്ഷേത്രത്തിലെ പൊങ്കാല ഇന്നലെ ആരംഭിച്ചു. പറവൂര്‍ രാകേഷ് തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍  വൈകീട്ട് 6.30 നും7.15 നും ഇടയിലായിരുന്നു കൊടിയേറ്റ്. ഉത്സവം മേയ് നാലിന് സമാപിക്കും.ഇന്ന് രാത്രി 7 ന് നൃത്തം, 8ന് വെണ്‍മണി രാജുവിന്റെ  കഥാപ്രസംഗം.നാളെ രാത്രി 7 ന് സംഗീത പരിപാടി, 8ന് വിളക്ക്‌കെട്ട് വരവ്.28 ന് രാത്രി 7ന് ഭക്തിഗാനസുധ, 8.30 ന് ഡാന്‍സ്. 29 ന് ഉച്ചയ്ക്ക്2.30ന് മേലാങ്കോട് മുത്തുമാരി അമ്മന്‍ ക്ഷേത്രത്തില്‍ നിന്നും കാവടിഘോഷയാത്ര,രാത്രി 8 ന്അഗ്നിക്കാവടി.30 ന് രാത്രി 7 ന് നൃത്തനൃത്യങ്ങള്‍,8 ന്  വസന്തകുമാര്‍ സാംബശിവന്റെ  കഥാപ്രസംഗം.മേയ് 1 ന് വൈകീട്ട് 6.45 ആനപ്പുറത്ത് എഴുന്നള്ളിപ്പ്്്.2 ന് 
വൈകീട്ട് 6.30 സമ്മാനവിതരണം,7.30 ന് ലക്ഷ്മി ദാസും സംഘവും  അവതരിപ്പിക്കുന്ന സനാതന ഗാനാഞ്ജലി.3 ന് രാവിലെ 9 ന് ആയില്യപൂജ, സര്‍പ്പകളമെഴുത്ത്, രാത്രി 9 ന് പള്ളിവേട്ട.4 ന് രാത്രി 10 ന് നേര്‍ച്ച പൊങ്കാല, 11.30 ന് സമൂഹസദ്യ,രാത്രി  7.30 ന് ആറാട്ട് പുറപ്പാട്‌രാത്രി 10 ന് ആറാട്ട് ഘോഷയാത്ര തിരിച്ചെത്തിയ ശേഷം കൊടിയിറക്കം.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.