ലോകത്തിന് ഭീഷണിയായി മലമ്പനി

  111
ലോകത്തിന് ഭീഷണിയായി മലമ്പനി Image

ലോകത്തിന് ഭീഷണിയായി മലമ്പനി

വൈദ്യ ശാസ്ത്രം വളരെയധികം പുരോഗതി പ്രാപിച്ചിട്ടും മലമ്പനിയെ ഇനിയും പിടിച്ചു കെട്ടാന്‍ കഴിഞ്ഞിട്ടില്ലായെന്നത് ദു:ഖകരമായ സത്യമായി നിലനില്‍ക്കുന്നു. ഏപ്രില്‍ 25 ന് ലോക മലമ്പനി ദിനത്തിന്റെ സന്ദേശം ഇതാണ് ' നല്ലതിനായി മലമ്പനി ഇല്ലാതാക്കുക'.

മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന സാംക്രമിക രോഗമാണ് മലമ്പനി. ചതുപ്പു പനി എന്നും ഈ രോഗം അറിയപ്പെടുന്നു.പ്രോട്ടോസോവ വിഭാഗത്തില്‍ പ്ലാസ്‌മോഡിയം  ജനുസില്‍ പെട്ട പരാദങ്ങളാണ് ഈ രോഗമുണ്ടാക്കുന്നത്.  ഇവ അരുണ രക്താണുക്കളില്‍ ഗുണീഭവിക്കുമ്പോഴാണ് മലമ്പനി ലക്ഷണങ്ങള്‍ പ്രകടമാകുന്നത്.അനോഫിലിസ് ജനുസില്‍ പെടുന്ന ചില ഇനം പെണ്‍ കൊതുകുകളാണ് രോഗം പരത്തുന്നത്.

ലോകാരോഗ്യ സംഘടനയുടെ 2015 ലെ കണക്കു  പ്രകാരം  91 രാജ്യങ്ങളില്‍ മലമ്പനിയുടെ ഭീഷണി ഇപ്പോഴും ഉണ്ട്. ഈ അസുഖം ബാധിച്ച 212 ദശലക്ഷം ആളുകളില്‍ 429000 പേര്‍ മരിച്ചു.ഔദ്യോഗിക കണക്കു പ്രകാരം എല്ലാ രണ്ടു മിനിട്ടിലും ഓരോ കുട്ടി വീതം മലമ്പനി മൂലം മരിക്കുന്നുണ്ട്.

രോഗബാധയുണ്ടായി 8-25 ദിവസങ്ങള്‍ക്കു ശേഷമാണ് രോഗ ലക്ഷണങ്ങള്‍ സാധാരണ ഗതിയില്‍ കാണപ്പെട്ടു തുടങ്ങുന്നത്.രോഗ പ്രതിരോധത്തിനായി ആന്റി മലേറിയന്‍  മരുന്നുകള്‍ കഴിക്കുന്നവരില്‍ രോഗങ്ങള്‍ താമസിച്ചു കണ്ടേക്കാംരക്തത്തില്‍ അണുബാധ,വൈറല്‍അണുരോഗങ്ങള്‍,തലവേദന,പനി,വിറയല്‍,ഛര്‍ദ്ദി,മഞ്ഞപ്പിത്തം എന്നിവയാണ് രോഗലക്ഷണങ്ങള്‍.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.