മേധാക്ഷയം: അദ്ഭുത മരുന്നുമായി ശാസ്ത്രം

  116
മേധാക്ഷയം: അദ്ഭുത മരുന്നുമായി ശാസ്ത്രം Image

മേധാക്ഷയം: അദ്ഭുത മരുന്നുമായി ശാസ്ത്രം

മേധാക്ഷയം അടക്കം തലച്ചോറുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ക്ക് സമാധാനിക്കാം   ഗവേഷകര്‍ അതിനുള്ള മരുന്നുകള്‍  കണ്ടെത്തിയിരിക്കുന്നു.രണ്ടോ,മൂന്നോ വര്‍ഷങ്ങളില്‍ ഇത് മനുഷ്യര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമെന്ന് ശാസ്ത്രം കണക്കു കൂട്ടുന്നു.

2013ല്‍ ബ്രിട്ടണിലെ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്നത് തടയുന്നതിനുള്ള മരുന്ന് കണ്ടെത്തിയത് ലോകമെമ്പാടും വാര്‍ത്തയായിരുന്നു.ആദ്യമായിട്ടായിരുന്നു ശാസ്ത്രം ഇങ്ങനെയൊരു നേട്ടം കൈവരിച്ചത്.

അതേസമയം ഈ മരുന്ന് മനുഷ്യര്‍ക്ക് ഉപയോഗിക്കാന്‍ പ്രായോഗികമായ ബുദ്ധിമുട്ട് ഉണ്ടായിരുന്നു.വളരെ കൂടിയ അളവില്‍ ഈ മരുന്ന് ഉപയോഗിക്കണമായിരുന്നു.കൂടാതെ തലച്ചോറിന് ഇത് ക്ഷതമേല്‍പ്പിക്കാനും സാദ്ധ്യതയുണ്ടായിരുന്നു.

തലച്ചോറില്‍ തീരുമാനം എടുക്കുന്നതിനുള്ള,ചലനങ്ങള്‍ക്ക് ഉള്ള നിയന്ത്രണം നടത്തുന്നതിനുള്ള ഉള്ള കോശങ്ങളെ മേധാക്ഷയം,അല്‍ഷിമേഴ്‌സ് രോഗങ്ങള്‍ നശിപ്പിക്കുന്നു.ഒരിക്കല്‍ നശിച്ചാല്‍ പിന്നീട് ഇത്തരത്തിലുള്ള കോശങ്ങള്‍ഉണ്ടാകുവാന്‍ സാധ്യത വിരളമാണ്.

2013 മുതല്‍ ഇത്തരത്തിലുള്ള കോശങ്ങള്‍ നശിക്കാതെയിരിക്കുന്നതിനുള്ള 1000ത്തിലധികം മരുന്നുകള്‍ ശാസ്ത്രം പരീക്ഷിച്ചിരുന്നു.ഇതില്‍ നിന്നാണ് കോശങ്ങള്‍ നശിക്കാതെയിരിക്കുന്നതിനുള്ള രണ്ട് മരുന്നുകള്‍ കണ്ടെത്തിയത്.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.