3000 വര്‍ഷം പഴക്കമുള്ള ശവ കുടീരം കണ്ടെത്തി

  76
3000 വര്‍ഷം പഴക്കമുള്ള ശവ കുടീരം കണ്ടെത്തി Image

3000 വര്‍ഷം പഴക്കമുള്ള ശവ കുടീരം കണ്ടെത്തി

ഈജിപ്ത്തിലെ പുരാവസ്തു ഗവേഷകര്‍ 3000 വര്‍ഷം പഴക്കമുള്ള ന്യായാധിപന്റെ ശവകുടീരം കണ്ടെത്തി.പുതിയ രാജവംശത്തിലെ ന്യായാധിപനായ യൂസര്‍ഹട്ടിന്റെ ശവകുടീരമാണ് കണ്ടെത്തിയത്.

ലുക്‌സാറില്‍ നിന്നാണ് ഈ ശവകുടീരം കണ്ടെടുത്തത്. ശവകുടീരത്തില്‍ തുറന്ന കോടതി,ചതുരാകൃതിയിലുള്ള  ഹാള്‍  എന്നിവയുണ്ട്.കൂടാതെ ചെറുപ്രതിമകളും മരമുഖമൂടികളും ലഭിച്ചിട്ടുണ്ട്.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ സ്വീഡിഷ് പുരാവസ്തു ഗവേഷകര്‍ ഈജിപ്ത്തിലെ അസ്വാനില്‍ നിന്ന്്്  12 പുരാതന ശവകൂടീരങ്ങള്‍ കണ്ടെത്തിയിരുന്നു.3500 വര്‍ഷങ്ങള്‍ മുമ്പ് ഉള്ളവയാണ് അവ.

മാര്‍ച്ച് മാസത്തില്‍ ഈജിപ്ത്തിലെ തലസ്ഥാനമായ കെയ്‌റോവിലെ ചേരിയില്‍ നിന്ന് പസമറ്റിച്ച് 1 എന്ന രാജാവിന്റെ പ്രതിമ  കണ്ടെത്തിയിരുന്നു.664 മുതല്‍ 610 വരെ ബിസി വരെ ഈജിപ്ത് ഭരിച്ചിരുന്ന രാജാവാണ് ഇദ്ദേഹം.രാഷ്ട്രീയ അസ്ഥിരതയെ തുടര്‍ന്ന്‌
ഈജിപ്ത്തിലേക്ക് ഉള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചിരുന്നു.പുതിയ പുരാവസ്തു കണ്ടുപിടുത്തങ്ങള്‍ വിനോദ സഞ്ചാരികളെ ഈജിപ്ത്തിലേക്ക് ആകര്‍ഷിക്കുമെന്ന് അവിടത്തെ ഭരണ കര്‍ത്താക്കള്‍ കണക്കുകൂട്ടുന്നു.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.