'മോദിയുടെ പ്രഖ്യാപനത്തെ സ്വീകരിച്ച്‌ ഡോക്ടര്‍മാര്‍'

  100
'മോദിയുടെ പ്രഖ്യാപനത്തെ സ്വീകരിച്ച്‌ ഡോക്ടര്‍മാര്‍' Image

'മോദിയുടെ പ്രഖ്യാപനത്തെ സ്വീകരിച്ച്‌ ഡോക്ടര്‍മാര്‍'

ഡോക്ടര്‍മാര്‍ ജെനറിക് മരുന്നുകള്‍ രോഗികള്‍ക്ക് നിര്‍ദേശിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചതിനെ ഡോക്ടര്‍മാര്‍ സ്വാഗതം ചെയ്തു.വളരെ നല്ല പ്രഖ്യാപനമാണ് പ്രധാനമന്ത്രി നടത്തിയിരിക്കുന്നതെന്ന് പ്രസിദ്ധ   ഹൃദയാരോഗ വിദഗ്ധനായ ഡോക്ടര്‍ കെ.കെ.തല്‍വാര്‍ പറഞ്ഞു.'ജീവന്‍ രക്ഷാ ഔഷധങ്ങള്‍ പാവപ്പെട്ട രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ കിട്ടും.അതേസമയം ഇത്തരത്തിലുള്ള മരുന്നുകളുടെ ലഭ്യതയാണ് പ്രശ്‌നം,'അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ചില കമ്പനികള്‍ ജനറിക് മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുകയും കയറ്റി അയക്കുകയും ചെയ്യുന്നുണ്ടെന്ന് ഡല്‍ഹിയിലെ  എഐഐഎംഎസിയിലെ ഒരു ഡോക്ടര്‍  പറഞ്ഞു.പക്ഷെ,ഭൂരിഭാഗം മരുന്നു കടകളും നന്നായി ശേഖരിച്ചിട്ടു വെച്ചിട്ടില്ലാത്ത മരുന്നുകളാണ് വില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഗുജറാത്തിലെ സൂററ്റില്‍ ഒരു ആശുപത്രി ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനറിക് മരുന്നുകള്‍ രോഗികള്‍ക്ക് നിര്‍ദേശിക്കാന്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെടുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.