കുറ്റിച്ചലില്‍ വല്ലപ്പോഴുമെത്തുന്ന അതിഥിയായി വൈദ്യുതി

  107
കുറ്റിച്ചലില്‍ വല്ലപ്പോഴുമെത്തുന്ന അതിഥിയായി വൈദ്യുതി  Image

കുറ്റിച്ചലില്‍ വല്ലപ്പോഴുമെത്തുന്ന അതിഥിയായി വൈദ്യുതി

 കുറ്റിച്ചലിലെ  ജനങ്ങള്‍ക്ക്  വൈദ്യുതി വല്ലപ്പോഴുമെത്തുന്ന അതിഥിയെ പോലെയാണ്.ദിവസവും രാവിലെ മുതല്‍ വൈകീട്ട്  വരെ പല തവണകളായി വൈദ്യുതി പോകും.പകല്‍ സമയങ്ങളിലെ  അപ്രഖ്യാപിത പവര്‍കെട്ട് കാരണം കുറ്റിച്ചലിലെ വ്യാപാര സ്ഥാപനങ്ങളടെയും മില്ലുകളുടെയും പ്രവര്‍ത്തനം തടസപ്പെട്ടിരിക്കുകയാണ്.സംസ്ഥാനത്ത് പവര്‍ക്കട്ടില്ലെന്ന് വൈദ്യുത ബോര്‍ഡ് പറയുമ്പോള്‍ കുറ്റിച്ചല്‍കാര്‍ക്ക് അതൊന്നും  ബാധകമല്ല.വേനല്‍ക്കാലത്ത് ചൂട് കൂടുതല്‍ ആയതിനാല്‍ രാത്രികാല പവര്‍കെട്ടും ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്.വൈദ്യുതി തടസപ്പെട്ടാല്‍ കെ.എസ്.ഇ.ബി അധികൃതര്‍ അത് പുന:സ്ഥാപിക്കാന്‍  നടപടി സ്വീകരിക്കാറില്ല.അപ്രഖ്യാപിത പവര്‍ക്കെട്ട് അവസാനിപ്പിക്കാന്‍  നടപടി സ്വീകരിക്കണമെന്ന് കുറ്റിച്ചല്‍  മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പരുത്തിപ്പള്ളി ചന്ദ്രന്‍ ആവശ്യപ്പെട്ടു.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.