മോദിയുടെ പുതിയ ചികിത്സാ നയം

  139
മോദിയുടെ പുതിയ ചികിത്സാ നയം Image

മോദിയുടെ പുതിയ ചികിത്സാ നയം

സാധാരണകാര്‍ക്കായിട്ടുള്ള ചികിത്സാനയവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്‌ .ഡോക്ടര്‍മാരോട് ജെനറിക് മരുന്നുകള്‍((ബ്രാന്‍ഡോടു കൂടിയ മരുന്നിന് അളവിലും നല്‍കുന്ന രീതിയിലും  ഗുണത്തിലും ഫലത്തിലും വ്യത്യാസമില്ലാത്ത ഒരു മരുന്നാണ്ജനറിക്മരുന്ന്)  രോഗികള്‍ക്ക് നിര്‍ദേശിക്കുവാന്‍ ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ സൂറത്തില്‍ ഒരു ആശുപത്രി ഉദ്ഘാടനം   ചെയ്യുന്ന വേളയിലാണ് അദ്ദേഹം പുതിയ ഔഷധ നയം പ്രഖ്യാപിച്ചത്. പുതിയ നയം സാധാരണകാര്‍ക്ക് വളരെ ഗുണപ്രദമാകുമെന്നാണ് സൂചന.പ്രത്യേകിച്ച്. പലപ്പോഴും ഇന്ത്യയെ പോലെ ഔഷധങ്ങള്‍ക്ക് തീ പൊള്ളുന്ന വിലയുള്ള രാജ്യത്ത്.

'എല്ലാവര്‍ക്കും ന്യായമായ ചികിത്സ ലഭിക്കണം.എല്ലാ ദിവസവും ഞാന്‍ ദല്‍ഹിയില്‍ എന്തെങ്കിലും ചെയ്യുന്നുണ്ട്.',അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ കുറഞ്ഞ വിലയ്ക്ക്  ഔഷധങ്ങള്‍ ലഭ്യമാക്കുയെന്നത് ഭരിക്കുന്നവരുടെ  മുമ്പില്‍ വെല്ലുവിളിയാണ്.രാജ്യത്ത് പേറ്റന്റ് ഉളള ഔഷധങ്ങള്‍ക്ക് കനത്ത വിലയാണ് ഉള്ളത്. ഔഷധ വിപണിയിലെ 10 ശതമാനവും പേറ്റന്റ് ഉള്ള കമ്പനികള്‍ക്ക് സ്വന്തമാണ്.

ഇടത്തട്ടുകാരെ വളരെയധികം പുതിയ ഔഷധ നയം സഹായിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.അതേസമയം, ഇന്ത്യയില്‍ ജെനറിക് മരുന്നുകള്‍  സര്‍ക്കാര്‍ ആശുപത്രികളില്‍ ദശലക്ഷകണക്കിന് പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.