കുരിശുമല:തീര്‍ത്ഥാടനത്തിന്റെ രണ്ടാംഘട്ടം തുടങ്ങി

  87
കുരിശുമല:തീര്‍ത്ഥാടനത്തിന്റെ  രണ്ടാംഘട്ടം തുടങ്ങി Image

കുരിശുമല:തീര്‍ത്ഥാടനത്തിന്റെ രണ്ടാംഘട്ടം തുടങ്ങി

ആത്മീയ ചൈതന്യം പകര്‍ന്നു നല്‍കിക്കൊണ്ട്‌  കുരിശുമല വജ്രജൂബിലി  മഹാതീര്‍ത്ഥാടനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. ഭക്തരുടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.പെസഹ വ്യാഴാഴ്ച  പ്രമാണിച്ച് സംഗമ വേദിയിലും  നെറുകയിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു.വൈകീട്ട് 7 ന് ഫാദര്‍ അഭിലാഷ് ബെയ്‌സിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍  ദിവ്യ ബലിയും പാദക്ഷാളന കര്‍മ്മവും ഉണ്ടായിരുന്നു.തുടര്‍ന്ന് വൈദിക വിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ നടന്ന ദിവ്യ കാരുണ്യ ആരാധനയില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.ദു:ഖ വെള്ളി പ്രമാണിച്ച് ഇന്നലെ പുലര്‍ച്ചെ 5 ന് കുരിശിന്റെ വഴി,6 ന ് ദിവ്യ കാരുണ്യ ആരാധനയും പീഡാനുഭവ ധ്യാന ശുശ്രൂഷയും ഉണ്ടാവും .12 ന് ആനപ്പാറ ഫാത്തിമ മാതാ കുരിശടിയില്‍ നിന്നു സംഗമ വേദിയിലേക്ക് ആയിരകണക്കിന് വിശ്വാസികള്‍  പങ്കെടുക്കുന്ന പരിഹാര സ്ലീവപാത നടക്കും.മൂന്നുമണിക്ക് കുരിശുമല റെക്ടര്‍  ഡോക്ടര്‍  വിന്‍സന്റ് കെ.പീറ്ററിന്റൈ  മുഖ്യ കാര്‍മ്മികത്വത്തില്‍ കര്‍ത്താവിന്റെ  പീഡാസഹനാനുസ്മരണ ശുശ്രൂഷകളും നടക്കും.നാളെ  രാവിലെ 10 ന് പെസഹ ജാഗരാനുഷ്ഠാനവും ഉയിര്‍പ്പ് ദിവ്യബലിയും നടക്കുന്നതോടു കൂടി വജ്രജൂബിലി മഹാ തീര്‍ത്ഥാടനത്തിന് സമാപനമാകും.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.