പന്നിയുടെ അവയവങ്ങള്‍ മനുഷ്യരിലേക്ക്

  135
പന്നിയുടെ അവയവങ്ങള്‍ മനുഷ്യരിലേക്ക് Image

പന്നിയുടെ അവയവങ്ങള്‍ മനുഷ്യരിലേക്ക്

 കാര്യങ്ങള്‍ ശരിയായ ദിശയിലാണ് നടക്കുന്നതെങ്കില്‍ പന്നിയ്ക്ക് മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ സുപ്രധാന പങ്കുവെയ്ക്കാന്‍ കഴിയും. അവയവ ദാനംആവശ്യമായരോഗികളില്‍
 പന്നികളുടെ ശരീര ഭാഗങ്ങള്‍ ലഭ്യമാക്കാന്‍ നിര്‍മ്മാണ യൂണിറ്റ്  സ്ഥാപിച്ചതായി റിപ്പോര്‍ട്ട്.

ലോകത്തെ ഏറ്റവും വലിയ പന്നി ഉല്‍പ്പാദകരായ  അമേരിക്കന്‍ കമ്പനിയായ സ്മിത്ത് ഫീല്‍ഡ് ആണ് ഇതിന് ആവശ്യമായ പദ്ധതിക്ക്  തുടക്കം കുറിച്ചിരിക്കുന്നത്.പന്നികളില്‍ നിന്ന് മനുഷ്യ ശരീരത്തിന് ആവശ്യമായ അവയവങ്ങള്‍ നല്‍കുന്നതിനുള്ള  പ്രാഥമിക ഘട്ടത്തിലുള്ള ഗവേഷണങ്ങള്‍ക്ക് സ്മിത്ത് ഫീല്‍ഡിലെ ശാസ്ത്രജ്ഞര്‍ തുടക്കമിട്ടു കഴിഞ്ഞു.

സ്മിത്ത് ഫീല്‍ഡാണ് ആരോഗ്യ സുരക്ഷാ കമ്പനികളായ അബോട്ട് ലാബറോട്ടറീസ്,മെഡ്‌ത്രോണിക്,യുണറ്റെഡ് തെരാപ്റ്റിക്‌സ് കോര്‍പ് എന്നിവയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഏക പന്നി ഉല്‍പ്പാദക കമ്പനി.

അവയവ തകരാറു മൂലം അവയവ കൈമാറ്റം അല്ലാതെ മറ്റൊരു മാര്‍ഗവും ജീവന്‍ രക്ഷിക്കാന്‍ ഇല്ലാത്തവരിലാണ് അവയവങ്ങള്‍ മാറ്റിവെയ്ക്കുന്നത്. ആഗോള തലത്തില്‍ അവയവ കൈമാറ്റം നടത്തുവാന്‍ കഴിയാത്തതിനാല്‍ ദിവസവും 22 പേര്‍ വീതം മരിക്കുന്നുണ്ടെന്ന് കണക്കുകള്‍ പറയുന്നു.

ആരോഗ്യ സുരക്ഷ കമ്പനികള്‍ക്കും ഗവേഷകര്‍ക്കും ഇടനിലക്കാരില്ലാതെ പന്നിയുടെ അവയവങ്ങള്‍ വില്‍ക്കാമെന്നാണ് സ്മിത്ത് ഫീല്‍ഡിന്റെ കണക്കുക്കൂട്ടല്‍.പന്നിയുടെ ഹൃദയത്തിന്റെ വലിപ്പം പ്രായപൂര്‍ത്തിയായ  മനുഷ്യന്റെ ഹൃദയത്തിന്റെ വലിപ്പത്തിന് തുല്യമാണ്.


Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.