സിക രോഗാണു മെരുങ്ങുന്നു

  103
സിക രോഗാണു മെരുങ്ങുന്നു Image

സിക രോഗാണു മെരുങ്ങുന്നു

മാരകമായ  സിക രോഗാണുവിനെ പ്രതിരോധിക്കുന്ന യത്‌നത്തില്‍ ശാസ്ത്രജ്ഞര്‍ പടിവാതിലിക്കല്‍ എത്തിയിരിക്കുന്നതായി റിപ്പോര്‍ട്ട്.ഈ അസുഖത്തെ ഇല്ലായ്മ ചെയ്യുന്ന പ്രാഥമിക ഘട്ടത്തിലുള്ള വാക്്‌സിന്‍ ബ്രസീലിലുള്ള ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്.

സിക രോഗാണു കുത്തിവെച്ച എലികളില്‍ പുതിയ വാക്‌സിന്‍ ഉപയോഗിച്ചപ്പോള്‍ ഒരു പരിധി വരെ പ്രതിരോധിക്കുന്നതായി കണ്ടെത്തി.ലോകമെമ്പാടും സിക വൈറസ് ചെലുത്തുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വളരെ വലുതാണ്.ഗര്‍ഭിണികളില്‍ സിക ബാധിച്ചാല്‍ അവര്‍ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കുകയില്ല.കൂടാതെ ജനിക്കുന്ന കുഞ്ഞിന് ഈ അസുഖം ബാധിക്കാന്‍ സാധ്യതയുമുണ്ട്.

ഈ അസുഖത്തിനുള്ള രോഗാണു മികച്ച സുരക്ഷിതത്വമാണ് നല്‍കുന്നതെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.പകല്‍ പറക്കുന്ന ഈഡിസ് ഈജിപ്തിപോലുള്ള കൊതുകുകളാണ്  സിക  പകരാന്‍ കാരണം.

1950 മുതല്‍ ആഫ്രിക്കയിലെയും ഏഷ്യയിലെയും ഒരു ചെറിയ മധ്യരേഖാ പ്രദേശത്തു മാത്രം ഈ പനി കാണപ്പെട്ടിരുന്നു.2016 ന്റെ അവസാനത്തോടെ അമേരിക്ക മുഴുവന്‍ വ്യാപിക്കാന്‍ ഇടയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.