വിഷാദ ബാധയില്‍ ഇന്ത്യന്‍ യുവത്വം

  99
വിഷാദ ബാധയില്‍ ഇന്ത്യന്‍ യുവത്വം Image

വിഷാദ ബാധയില്‍ ഇന്ത്യന്‍ യുവത്വം

ഇന്ത്യന്‍ യുവത്വം വിഷാദ രോഗത്തിന്റെ ചുഴിയില്‍ പെട്ട് ഉലയുകയാണെന്ന് പഠന ഫലം.65 % യുവതീ,യുവാക്കള്‍ വിഷാദ രോഗത്തിന്റെ തുടക്ക അവസ്ഥകള്‍ പ്രകടിപ്പിക്കുന്നതായി ഇന്‍ഷൂറന്‍സ് സംരംഭമായ  ഐസിഐസിഐ നടത്തിയ ഓണ്‍ലൈന്‍ സര്‍വെ പറയുന്നു.1100 പുരുഷന്‍മാരെയും വനിതകളെയും ആണ് പഠനത്തിന് വിധേയരാക്കിയത്.
 
22-25 പ്രായഗണത്തില്‍ ഉള്‍പ്പെട്ട യുവതീ,യുവാക്കളാണ് ഈ രോഗത്തിന്റെ ആരംഭ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്.താഴ്ന്ന വരുമാനമാണ് വിഷാദ രോഗത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നായി കണ്ടെത്തി്.രാജ്യത്തെ 55 % യുവജനങ്ങളെയും വിഷാദ രോഗം ബാധിക്കാന്‍ കാരണം വരുമാന സംബന്ധമായ പ്രശ്‌നങ്ങളാണ്. തൊഴില്‍ രംഗത്തെ മത്സരം
 24 % ആളുകളെയും21 % ആളുകളെ തൊഴില്‍ രംഗത്തെ മോശം  പ്രകടനവും യുവാക്കളില്‍ വിഷാദ രോഗവുമായി ബന്ധപ്പെട്ട് കിടക്കുന്ന ആകാംക്ഷ രോഗത്തിലേക്ക് നയിക്കുന്നു. 

സര്‍വേയില്‍ പങ്കെടുത്ത വിഷാദ രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍ കണ്ടെത്തിയ 64 % പേര്‍ക്കും ഈ രോഗത്തിന്റെ ഉറക്ക കുറവ് ഉണ്ടായിരുന്നു.
പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളാണ് ഉറക്കകുറവ് കൂടുതലായി കണ്ടെത്തിയത്.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.