നഗര കാര്‍ഷിക മേള 14 ന് തുടങ്ങും

  77
നഗര കാര്‍ഷിക മേള 14 ന് തുടങ്ങും Image

നഗര കാര്‍ഷിക മേള 14 ന് തുടങ്ങും

നഗരസഭയുടെ കാര്‍ഷിക, വ്യാവസായിക പ്രദര്‍ശന വിപണന മേളയായ വിഷുക്കണി ഏപ്രില്‍ 14 ന് ആരംഭിക്കും.നൂറ്റമ്പതിലേറെ സ്ഥാപനങ്ങള്‍ പങ്കെടുക്കും. വിവിധ മേഖലകളിലെ  മാറ്റങ്ങളും  ഐ.ടി അനുബന്ധ വികാസവും ജനങ്ങളിലെത്തിക്കുയാണ് ലക്ഷ്യം. പുത്തരിക്കണ്ടം,നായനാര്‍ പാര്‍ക്ക് എന്നിവ കേന്ദ്രീകരിച്ച് 15 ദിവസമാണ് മേള നടക്കുക.വിഷം കലര്‍ന്ന പച്ചക്കറിയുടെ ഉപയോഗം  നഗരവാസികളുടെ  ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ജൈവ പച്ചക്കറി കൃഷിക്ക് മേളയില്‍ പ്രാമുഖ്യം നല്‍കും.ഫുഡ് കോര്‍ട്ട്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിനോദ പരിപാടികള്‍,കലാപരിപാടികള്‍,കാര്‍ഷിക ക്വിസ് എന്നിവ ഉണ്ടാകും.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.