സിന്ധുവിനെത്തേടി അഭിനന്ദന പ്രവാഹം

  74
സിന്ധുവിനെത്തേടി അഭിനന്ദന പ്രവാഹം Image

സിന്ധുവിനെത്തേടി അഭിനന്ദന പ്രവാഹം

ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവും  ഇന്ത്യന്‍ ഓപ്പണ്‍  സൂപ്പര്‍ സിരീസ് ബാന്റ്മിന്റണ്‍ വിജയിയുമായ പി.വി.ന്ധുവിനെത്തേടി അഭിനന്ദന പ്രവാഹം.സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ,വീരേന്ദ്ര സെവാഗ്,അനില്‍ കുംബ്ലെ  എന്നിവരാണ് സിന്ധുവിനെ അഭിനന്ദനങ്ങള്‍ അറിയിച്ചത്.ട്വിറ്ററിലൂടെയാണ് ഇവര്‍ അഭിനന്ദനങ്ങള്‍ നല്‍കിയത്‌
 



സിന്ധു റിയോ ഒളിമ്പിക്‌സിന്റെ  ഫൈനലില്‍ തന്നെ തോല്‍പ്പിച്ച സ്‌പെയിനിന്റെ  കരോളിനാ മാരിനയെ 21-19,21-16 എന്നീ സെറ്റുകള്‍ക്കാണ് കെട്ടു കെട്ടിച്ചത്.47 മിനിറ്റേ മത്സരം നീണ്ടു നിന്നുള്ളൂ.

പ്രശസ്ത ബാറ്റ്മിന്റണ്‍ താരമായിരുന്ന പുല്ലേല ഗോപീചന്ദ് ആണ് പുസര്‍ല വെങ്കട്ട സിന്ധുവെന്ന പി.വി.സിന്ധുവിന്റെ പരിശീലകന്‍.21 വയസുള്ള സിന്ധു ഹൈദരബാദിലാണ് ജനിച്ചത്.2016 ല രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരം സിന്ധുവിനെത്തേടിയെത്തി.വനിതാ സിംഗിള്‍സില്‍  ലോക റാങ്കിംഗില്‍ മുന്നിട്ട് നില്‍ക്കുന്ന സിന്ധുവിന്റെ നിലവിലെ റാങ്ക് അഞ്ചാണ്. 

2016 ലെ റിയോ ഒളിമ്പിക്‌സിന്റെ ഫൈനലില്‍ ലോക ഒന്നാം നമ്പരും രണ്ടു തവണ  ലോക ചാമ്പ്യനും ആയ കലോലിനോടാണ് സിന്ധു തോറ്റത്.ലോക രണ്ടാം റാങ്കുകാരിയും രണ്ട് തവണ സ്വര്‍ണമെഡല്‍  നേടിയിട്ടുള്ള  ചൈനയുടെ  വാങ് യിഹാനെയാണ് സിന്ധു ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.