എന്താണ് ക്ലൌഡ് സീഡിംഗ്?

  144
എന്താണ് ക്ലൌഡ് സീഡിംഗ്? Image

എന്താണ് ക്ലൌഡ് സീഡിംഗ്?


നമ്മുടെ കേരളം വറ്റിവരളുകയാണ്. വരള്‍ച്ച നിയന്ത്രണവിധേയമാകണമെങ്കില്‍ മഴപെയ്യണം. പക്ഷെ കൊടുംവരള്‍ച്ചയില്‍ ഉലയുന്ന കേരളത്തില്‍ ഉടനെ ഒരു മഴയ്ക്കുള്ള സാഹചര്യം ഉണ്ടാകില്ല എന്നാണ് വിദഗ്ദ്ധ അഭിപ്രായം. ഈ സാഹചര്യത്തില്‍ കൃത്രിമ മഴ പെയ്യിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ സൂചിപ്പിക്കുകയുണ്ടായി.

കൃത്രിമ മഴ പെയ്യിക്കാനുള്ള ശാസ്ത്രീയ രീതിയാണ് ക്ലൌഡ് സീഡിംഗ്. അന്തരീക്ഷത്തില്‍ മേഘങ്ങളുടെ ഘടനയില്‍ വ്യത്യാസം വരുത്തി മഴ കൃത്രിമമായി പെയ്യിക്കുന്ന രീതിയാണിത്. ഓസ്‌ട്രേലിയ, സ്‌പെയിന്‍, യു എ ഇ, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ വിജയകരമായി ക്ലൌഡ് സീഡിംഗ് നടത്തിയിട്ടുണ്ടെന്ന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

വിന്‍സെന്റ് ജോസഫ് ഷെയ്ഫര്‍ എന്ന അമേരിക്കന്‍ രസതന്ത്രശാസ്ത്രജ്ഞനാണ് ക്ലൌഡ് സീഡിംഗ് പ്രായോഗികവത്കരിച്ചത്. 1946 നവംബര്‍ 13-നായിരുന്നു ആ ശ്രമം. ഒന്നരക്കിലോയോളം വരുന്ന ഡ്രൈ ഐസ് (മരവിപ്പിച്ച കാര്‍ബണ്‍ ഡയോക്സൈഡ്) മേഘപാളിയില്‍ വിതറി. കേവലം അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ മേഘം ഹിമച്ചില്ലുകളായി രൂപാന്തരപ്പെട്ടു. ഗംഭീരമായ ഈ നേട്ടം കാലാവസ്ഥാ നിയന്ത്രണം എന്ന മനുഷ്യന്റെ കാതങ്ങള്‍ നീണ്ട ആഗ്രഹം സാധ്യമാക്കി.

ക്ലൌഡ് സീഡിംഗ് നടത്തുമ്പോള്‍ ലഭിക്കുന്ന മഴയുടെ അളവിനെ കുറിച്ചോ, മഴയുടെ തീവ്രതയെ കുറിച്ചോ വ്യക്തമായ പഠനങ്ങള്‍ ഒന്നുംതന്നെ നിലവിലില്ല. മഴയില്‍നിന്നു ലഭിക്കുന്ന ജലത്തിന് എന്തു സംഭവിക്കുന്നു എന്ന് തീരുമാനിക്കുന്നതില്‍ മഴയുടെ തീവ്രതയ്ക്ക് വലിയ പങ്കുണ്ട്. തീവ്രത കുറഞ്ഞ മഴയില്‍നിന്നുള്ള ജലം ഏതാണ്ട് മുഴുവനും തന്നെ മണ്ണിലേക്ക്ഇറങ്ങിച്ചെല്ലുന്നു. ക്ലൌഡ് സീഡിംഗ് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിനെയും മഴക്കാടുകളെയും ഏതു വിധത്തില്‍ ബാധിക്കുമെന്ന പഠനവും നടക്കേണ്ടതുണ്ട്.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.