പരുക്ക്:സ്റ്റാര്‍ക്ക് പുറത്ത്

  252
പരുക്ക്:സ്റ്റാര്‍ക്ക് പുറത്ത് Image

പരുക്ക്:സ്റ്റാര്‍ക്ക് പുറത്ത്

ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍സ്‌ററാര്‍ക്ക് പരുക്കു മൂലം ടീമിനു പുറത്ത്. വലതു കാല്‍പ്പാദത്തിലെ എല്ലിന് പൊട്ടല്‍ സംഭവിച്ചതിനാല്‍ ഇന്ത്യയ്ക്ക് എതിരായിട്ടുള്ള ശേഷിച്ച ടെസ്റ്റ് മത്സരങ്ങള്‍ അദ്ദേഹത്തിന് നഷ്ടമായി.

ബംഗ്ലൂരൂവിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഈ വലതു കൈയ്യന്‍ ഫാസ്റ്റ് ബൗളര്‍ക്ക് പരുക്കേറ്റത്.മത്സര ശേഷം  വെള്ളിയാഴ്ച  സ്‌കാനിംഗ് നടത്തിയപ്പോഴാണ് എല്ലിന് പൊട്ടല്‍ സംഭവിച്ചത് അറിഞ്ഞത്. സ്റ്റാര്‍ക്ക് ഈ വര്‍ഷത്തില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ടീമിന് ഒപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

ഓസ്‌ട്രേലിയന്‍ ടീമിന്റെ  ഫിസിയോതെറോഫിസ്റ്റ് ഡേവിഡ് ബീക്കിലി ആണ് ഈ വിവരം പുറത്തു വിട്ടത്.അതേസമയം സ്റ്റാര്‍ക്കിനു പകരം ആരെയാണ് ടീമില്‍ എടുക്കേണ്ടതെന്ന് ഓസ്‌ട്രേലിയന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചിട്ടില്ല.

റാഞ്ചിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ സ്‌ററാര്‍ക്കിനു പകരം ഫാസ്റ്റ് ബൗളര്‍ ജാക്‌സണ്‍ ബേര്‍ഡ് കളിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട.നേരത്തെ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് പരുക്കേററ് കംഗാരു പടയില്‍ നിന്ന് പുറത്തുപോയിരുന്നു.അദ്ദേഹത്തിനു പകരം മാര്‍ക്യൂസ് സ്റ്റോണിസിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.

നാലു ടെസ്‌ററ്  മത്സരങ്ങളാണ് ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയില്‍ ഉള്ളത്.ആദ്യ ടെസ്റ്റ് ഇന്ത്യ 333 റണ്‍സിന് തോറ്റിരുന്നു.രണ്ടാം ടെസ്‌ററ് ഇന്ത്യ 75 റണ്‍സിന് ജയിച്ചു.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.