ഫറവോവിന്റെ പ്രതിമ കണ്ടെത്തി

  194
ഫറവോവിന്റെ  പ്രതിമ   കണ്ടെത്തി Image

ഫറവോവിന്റെ പ്രതിമ കണ്ടെത്തി

ഈജിപ്ത് ഭരിച്ചിരുന്ന ഫറവോ രാമസാസ്- 2 ന്റേത്‌എന്ന്‌  കരുതുന്ന പ്രതിമ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.3000 വര്‍ഷങ്ങള്‍ക്കു മുമ്പ് ആണ്‌  ആണ്‌ദ്ദേഹം ഈജിപ്ത് ഭരിച്ചിരുന്നത് 

ഈജിപ്ത്തിലെ കെയ്‌റോവില്‍ ചേരിയില്‍ വെള്ളത്തില്‍ പൂഴ്ന്ന് കെടുക്കുകയായിരുന്ന പ്രതിമ എട്ട് മീറ്റര്‍ നീളമുള്ളതാണ് .ജര്‍മ്മനിയിലെയും ഈജിപ്ത്തിലെയും സംയുക്ത പുരാവസ്തു സംഘമാണ് ഇത് കണ്ടെത്തിയത്. ബി.സി.1279 മുതല്‍ ബി.സി.  1213 വരെയാണ് അദ്ദേഹം ഭരണം നടത്തിയിരുന്നത്.

ഈജിപ്ത് ഭരിച്ചിരുന്ന ഏറ്റവും ശക്തനും പ്രസിദ്ധനുമായ രാജാവായിരുന്നു ഈ ഫറവോ.അദ്ദേഹം   കാനാനിലേയ്ക്കും സമീപപ്രദേശങ്ങളിലേക്കും ആധിപത്യം സ്ഥാപിക്കാനായി സൈന്യത്തെ അയച്ചു.പതിനാലാം വയസില്‍  അദ്ദേഹത്തെ പിതാവ് സെറ്റി ഒന്നാമന്‍  യുവരാജാവായി നിയമിച്ചു.അദ്ദേഹം 99 വയസു വരെ ജീവിച്ചുവെന്ന് കരുതുന്നു.'മഹാനായ പിതാമഹന്‍' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

അദ്ദേഹത്തിന്റെ മരണശേഷം രാജാക്കന്‍മാരുടെ താഴ് വരയില്‍ അടക്കം ചെയ്തു.പിന്നീട് മൃതദേഹം ഒരു രാജകീയ ശേഖരത്തിലേക്ക്‌  മാറ്റുകയും അവിടെ നിന്ന് 1881 ന് കണ്ടെടുക്കപ്പെടുകയും ചെയ്തു.രാമസാസ്- 2 ന്റെ മമ്മി ഇപ്പോള്‍ കെയ്‌റോ മ്യൂസിയത്തിലുണ്ട്.മൃതദേഹം എംബോം ചെയ്താണ് സൂക്ഷിച്ചിരിക്കുന്നത്.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.