ഗവാസ്‌കര്‍ ഐ.സി.സിയ്ക്ക് എതിരെ

  157
 ഗവാസ്‌കര്‍ ഐ.സി.സിയ്ക്ക്  എതിരെ Image

ഗവാസ്‌കര്‍ ഐ.സി.സിയ്ക്ക് എതിരെ

മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ ഡിആര്‍എസ് വിവാദവുമായി ബന്ധപ്പെട്ട്  ഐ.സി.സിയ്ക്ക് എതിരെ രംഗത്ത്.കംഗാരു നായകന്‍ സ്‌ററീവ് സ്മിത്തിനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം ഐ.സി.സിയ്ക്ക് എതിരെയുള്ള നിലപാടുമായി രംഗത്ത് വന്നിരിക്കുന്നത്. എന്‍.ഡി.ടി.വി ചാനലിനോടാണ് ഗവാസ്‌കര്‍ ഇതു പറഞ്ഞത്.


ബംഗ്ലൂരൂവിലെ  രണ്ടാം ക്രിക്കറ്റ് ടെസ്‌ററില്‍ ഡിസിഷന്‍  റിവ്യൂ സിസ്റ്റത്തിനായി ഓസീസ് നായകന്‍ സ്മിത്ത് റൂംമേറ്റിന്റെ സഹായം തേടിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്.ഐ.സി.സി ചില രാജ്യങ്ങള്‍ക്ക് അനുകൂലമായി നിലനില്‍ക്കുന്നുവെന്ന് സുനില്‍ ആരോപിച്ചു.'ഇതു വിരാട് കോഹ്‌ലി
 ചെയ്തതെങ്കില്‍ അദ്ദേഹത്തിനെതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പാണ്'-അദ്ദേഹം പറഞ്ഞു.

കംഗാരു നായകന്‍ നടത്തിയ ചട്ടലംഘനത്തിന് എതിരെ  ഇന്ത്യന്‍ ടീം . മാച്ച്‌  റഫറിക്ക്  പരാതി നല്‍കിയെങ്കില്ലും നടപടി വേണ്ടെന്ന നിലപാടാണ് ഐ.സി.സി സ്വീകരിച്ചത്.ഇതിനെതിരെ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണ് ബി.സി.സി.ഐ.സ്മിത്തിനെ പിന്തുണച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ രംഗത്തു വന്നിട്ടുണ്ട്.സ്മിത്തിന്റെ സത്യസന്ധത സംശയിക്കരുതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പറഞ്ഞു.

പൂനെയിലെ ആദ്യടെസ്റ്റില്‍ കംഗാരുക്കള്‍ ഇന്ത്യയെ 333 റണ്‍സിന് ചുരുട്ടിക്കെട്ടിയെങ്കില്ലും ബൗളര്‍മാര്‍ക്ക് നന്നായി ബൗള്‍ തിരിക്കാന്‍ കഴിഞ്ഞ ബംഗ്ലൂരൂവിലെ ടെസ്റ്റില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ 75 റണ്‍സിന് തകര്‍ത്തിരുന്നു.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.