എനിക്ക് എപ്പോഴും ഒന്നാമനാകണം കോഹ്‌ലി

  158
എനിക്ക് എപ്പോഴും  ഒന്നാമനാകണം കോഹ്‌ലി Image

എനിക്ക് എപ്പോഴും ഒന്നാമനാകണം കോഹ്‌ലി

തനിക്ക് എപ്പോഴും  ലോകത്തിലെ ഒന്നാമനാകണമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി

. 'എന്റെ ക്രിക്കറ്റ് ജീവിതത്തില്‍ ഞാന്‍ നല്ല നിലയില്‍ മുന്നോട്ടു പോകുമെന്ന് പലര്‍ക്കും സംശയമുണ്ടായിരുന്നു.ഇപ്പോഴും ഈ സംശയം എല്ലാവര്‍ക്കും ഉണ്ട്.എന്നാല്‍, എനിക്ക് എന്നില്‍ നല്ല വിശ്വാസമുണ്ട്-കോഹ്‌ലി പറഞ്ഞു.ഇതിനു പുറമെ തന്റെ സഹകളിക്കാര്‍ നല്‍കിയ പിന്തുണയില്‍ കോഹ്‌ലി നന്ദി പ്രകടിപ്പിച്ചു.അതേസമയം ഇന്ത്യക്ക്‌ എതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റില്‍ ഡിസിഷന്‍ റിവ്യൂ സിസ്റ്റത്തിനായി കംഗാരു നായകന്‍ സ്മിത്ത് ഡ്രസിംഗ് റൂമിന്റെ സഹായം തേടിയ സംഭവത്തെ തുടര്‍ന്നുണ്ടായ   വിവാദത്തില്‍ സ്മിത്തിനെ എതിരെയും കോഹ്‌ലി എതിരെയും നടപടി ഇല്ലെന്ന്‌  ഐ.സി.സി പറഞ്ഞു.    

 19 ടെസ്റ്റ് മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ചു മുന്നേറിയ കോഹ്‌ലിയുടെ സംഘം പൂനെയില്‍ 333 റണ്‍സിന് കംഗാരുക്കളോട് തോറ്റിരുന്നു.എന്നാല്‍ തങ്ങളെ എഴുതിത്തളേണ്ടെന്ന് പറഞ്ഞ കോഹ്‌ലിയുടെ  ടീം ഓസ്‌ട്രേലിയയെ 75 റണ്‍സിന് ബംഗ്ലൂരൂവില്‍ രണ്ടാം ടെസ്റ്റില്‍ തകര്‍ത്തു.

പൂനെയിലെ നിലവാരം കുറഞ്ഞ പിച്ച് ഓസ്‌ട്രേലിയയെ സഹായിച്ചു എങ്കില്‍ രണ്ടാം  ടെസ്റ്റില്‍ പന്ത് കൂടുതല്‍ തിരിഞ്ഞത് ഇന്ത്യന്‍ സ്പിന്നര്‍ അശ്വിന് പിന്തുണയേകി.

28 വയസുളള ഡല്‍ഹിയില്‍ നിന്നുളള താരമായ കോലി ഏറ്റവും വേഗത്തില്‍ 7000 ഏകഗദിന റണ്‍സ് നേടിയ താരമാണ്.കൂടാതെ വേഗത്തില്‍ 10 ഏകദിന ശതകങ്ങള്‍ സ്വന്തമാക്കിയ കളിക്കാരനാണ് ചിക്കു എന്ന വിളിപേരുള്ള കോലി.

കോഹ്‌ലി ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി കളിക്കുന്നു.2008 ലാണ് അദ്ദേഹം തന്റെ ഏകദിന ജീവിതം ആരംഭിക്കുന്നത്.2011 ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു.2011 ഓഗസ്റ്റ് മുതല്‍ 2012 ഓഗസ്റ്റ് വരെയുള്ള കാലയളവിലെ പ്രകടനം കണക്കിലെടുത്ത് കോഹ്‌ലി മികച്ച ഏകദിന താരമായി തിരഞ്ഞെടുത്തിരുന്നു.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.