നന്ദി കോലി നന്ദി

  166
നന്ദി കോലി നന്ദി Image

നന്ദി കോലി നന്ദി

ഇന്ത്യന്‍ നായകന്‍ കോലി വാക്കു പാലിച്ചു.പൂനെയില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ കടുവകള്‍ ആയിരുന്നില്ല ബംഗ്ലൂരൂവിലെ ചിന്നസ്വാമി സ്റ്റേറ്റിഡയത്തില്‍ കണ്ടത്.കടുവകള്‍ സട കുടഞ്ഞ് എഴുന്നേറ്റപ്പോള്‍ കംഗാരുക്കള്‍ക്ക് 75 റണ്‍സിന്റെ തോല്‍വി.

ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സ്പിന്‍ മാന്ത്രികന്‍ അശ്വിന്റെ മൂളി പറന്നെത്തിയ പന്തുകള്‍ എന്തു ചെയ്യണം എന്ന് അറിയാതെ വലഞ്ഞ ക്രിക്കറ്റ് പ്രൊഫഷണലുകള്‍ക്ക് അടി തെറ്റി. ഇന്ത്യയുടെ 188 റണ്‍സ് രണ്ടാം ഇന്നിംഗ്‌സില്‍ പിന്തുടര്‍ന്നെത്തിയ ഓസ്‌ട്രേലിയ 112 റണ്‍സിന് കൂപ്പൂകുത്തി.

അശ്വിനായിരുന്നു ഇന്ത്യയെ വിജയ തീരത്ത് എത്തിച്ചത്.41 റണ്‍സ് വിട്ടു കൊടുത്ത് അശ്വിന്‍ നാലാം ദിവസം 6 വിക്കറ്റുകള്‍ സ്വന്തം പോക്കറ്റിലാക്കി.ഇതോടെ പരമ്പര 1-1 എന്ന നിലയിലായി. ഉമേഷ് യാദവ് രണ്ടും ഇശാന്ത് ശര്‍മ്മയും ജഡേജയും ഓരോ വിക്കറ്റും വീതവും നേടി പടക്കളത്തില്‍ അശ്വിന് നല്ല പിന്തുണ നല്‍കി.

ഡേവിഡ് വാര്‍ണര്‍(17),റെന്‍ഷോ(5),സ്മിത്ത്(28),ഷോണ്‍ മാര്‍ഷ്(9) മിച്ചല്‍ മാര്‍ഷ്(13),മാത്യു വെയ്ഡ്(0),മിച്ചല്‍ സ്റ്റാര്‍ക്ക്(1),പീറ്റര്‍ ഹാന്‍ഡ്‌സ് കോംപ്(24),സ്റ്റീവ് ഓക്കീഫി(2),ലിയോണ്‍(2) എന്നിങ്ങനെയാണ് ഓസ്‌ട്രേലിയന്‍ താരങ്ങളുടെ സ്‌കോറുകള്‍.മൂന്നാം ടെസ്റ്റ് റാഞ്ചിയില്‍ മാര്‍ച്ച് 16 ന് ആരംഭിക്കും.

More news you may be interested in

വയനാട് എഫ്‌സിയും കോഴിക്കോട് ക്വാര്‍ട്ടസ് എഫ്‌സിയും അവസാന എട്ടില്‍ Image

വയനാട് എഫ്‌സിയും കോഴിക്കോട് ക്വാര്‍ട്ടസ് എഫ്‌സിയും അവസാന എട്ടില്‍

വയനാട് എഫ്‌സി കോട്ടയം വിമന്‍സ് എഫ്‌സിയെ 8 - 0നും കോഴിക്കോട് ക്വാര്‍ട്ടസ് എഫ്‌സി ആലപ്പുഴ വിമന്‍സ് എഫ്‌സിയെ 5 - 0നും തകര്‍ത്ത് സംസ്ഥാന വനിതാ ഫുട്‌ബോള്‍ ലീഗിന്റെ അവസാന എട്ടില്‍ ഇടം നേടി.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതെന്തിന്: സുപ്രീം കോടതി  Image

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതെന്തിന്: സുപ്രീം കോടതി

സ്ത്രീകളെ തടയാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ല. 1500 വര്‍ഷം മുന്‍പ് സ്ത്രീകള്‍ വന്നിട്ടില്ലായെന്ന് പറയാന്‍ കഴിയുമോയെന്ന് കോടതി ചോദിച്ചു.

ഓണക്കാലത്ത്  സ്‌പെഷ്യല്‍ ട്രെയിനുകള്‍ Image

ഓണക്കാലത്ത് സ്‌പെഷ്യല്‍ ട്രെയിനുകള്‍

ഓണക്കാലത്തെ തിരക്ക് ഒഴിവാക്കാന്‍ തിരുവനന്തപുരത്തേക്കും

നഗരത്തില്‍ 18 ഹൈടെക്‌ ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ Image

നഗരത്തില്‍ 18 ഹൈടെക്‌ ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.