പുസ്തകമെഴുത്ത്:ഒബാമയ്ക്ക് പണക്കിലുക്കം

  201
പുസ്തകമെഴുത്ത്:ഒബാമയ്ക്ക് പണക്കിലുക്കം Image

പുസ്തകമെഴുത്ത്:ഒബാമയ്ക്ക് പണക്കിലുക്കം

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഹുസൈന്‍ ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും  പുസ്തകങ്ങള്‍
 എഴുതാന്‍ ഒരുങ്ങുന്നു. ഇതിലൂടെ  60 ദശലക്ഷം ഡോളര്‍ ഇരുവര്‍ക്കും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്‌.

 രണ്ടു പേരും വ്യത്യസ്ത പുസ്തകങ്ങളാണ് എഴുതുക.അതേസമയം പുസ്തകത്തിന്റെ പകര്‍പ്പവകാശം ഒരുമിച്ചാണ് വില്‍ക്കുക. പെന്‍ഗിന്‍ റാന്‍ഡം ഹൗസാണ് പ്രസാധകര്‍. ഈ പ്രസാധകര്‍ നേരത്തെ ഒബാമയുടെ ചില പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.ഡ്രീംസ് ഓഫ് മൈ ഫാദര്‍,ദി ഓഡോസിറ്റി ഓഫ്‌  ഹോപ്പ് എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍.കൂടാതെ മിഷേല്‍ ഒബാമയുടെ അമേരിക്കന്‍ ക്രൗണ്‍ എന്ന പുസ്തകവും പുറത്തിറക്കിയിരുന്നു.2012 ലാണ്ഇത്‌
 പുസ്തകചന്തയിലെത്തിയത്.

പുസ്‌കമെഴുത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും പാവപ്പെട്ടവരുടെ  ക്ഷേമത്തിനായി ഉപയോഗിക്കും.എഴുത്തിലൂടെ എത്രമാത്രം പണം ഇരുവര്‍ക്കും ലഭിക്കുമെന്ന് പരസ്യമാക്കിയിട്ടില്ല.അതേസമയം 60 ദശലക്ഷം ഡോളര്‍ ഈ ദമ്പതികള്‍ക്ക് ലഭിക്കുമെന്ന് ഫൈനാന്‍സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒബാമയുടെ പുസ്തകത്തിലെ ഉള്ളടക്കത്തെ കുറിച്ച് പ്രസാധകര്‍ മൗനത്തിലാണ്.എന്നാല്‍,മിഷേലിന്റെ പുസ്തകം യുവജനതയ്ക്ക് പ്രചോദനം നല്‍കുന്നതായിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്‌


മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ തന്റെ ഓര്‍മ്മകുറിപ്പുകള്‍ 2004 ല്‍ 'മൈ ലൈഫ്' എന്ന പേരില്‍ പുറത്തിറക്കിയിരുന്നു. ഇതിലൂടെ അദ്ദേഹത്തിന്15 ദശലക്ഷം ഡോളര്‍ ലഭിച്ചു.

ഒബാമ ദമ്പതികളുടെ ഓര്‍മ്മക്കുറിപ്പികള്‍ പ്രസിദ്ധീകരിക്കാന്‍ അവസരം വീണ്ടും ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന്  പെന്‍ഗിന്‍ റാന്‍ഡം ഹൗസ് പ്രതിനിധി അറിയിച്ചു.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.