മാജിക്‌ പ്ലാനറ്റ്‌v

  309
 മാജിക്‌ പ്ലാനറ്റ്‌v Image

മാജിക്‌ പ്ലാനറ്റ്‌v

തലസ്ഥാനത്തിന്‌ തിലകക്കുറിയായി വിസ്‌മയക്കാഴ്‌ചകളുടെ

തലസ്ഥാനത്തിന്‌ തിലകക്കുറിയായി വിസ്‌മയക്കാഴ്‌ചകളുടെ മാജിക്‌ പ്ലാനറ്റ്‌ മിഴിതുറന്നു. മാജിക്ക്‌ അക്കാദമിയുടെ നേതൃത്വത്തില്‍ കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ്‌ വീഡിയോ പാര്‍ക്കിലൊരുക്കിയിരിക്കുന്ന പാര്‍ക്കിലാണ്‌ മാജിക്‌ പ്ലാനറ്റ്‌ ഒരുക്കിയിരിക്കുന്നത്‌. പൊതുജനങ്ങള്‍ക്ക്‌ മാജിക്‌ പ്ലാനറ്റില്‍ പ്രവേശന സൗകര്യമൊരുക്കിയിട്ടു്‌. മുതിര്‍ന്നവര്‍ക്ക്‌ 350 രൂപയും കുട്ടികള്‍ക്ക്‌ 200 രൂപയുമാണ്‌ ടിക്കറ്റ്‌ നിരക്ക്‌.
തെരുവുമാന്ത്രികരുടെ പുനരധിവാസം, മാജിക്‌ ആസ്വാദനം, വിജ്ഞാനം, വിനോദം തുടങ്ങിയ ആശയങ്ങള്‍ ഒന്നിപ്പിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ്‌ ഒരു ദശാബ്ദക്കാലത്തെ അന്വേഷണങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കുമൊടുവില്‍ മാജിക്‌ പ്ലാനറ്റ്‌ സഫലമാകുന്നത്‌. സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ മുപ്പത്‌ കോടിയോളം രൂപ ചെലവിട്ടാണ്‌ മാജിക്‌ പ്ലാനറ്റ്‌ സ്ഥാപിച്ചിരിക്കുന്നത്‌.
മുതിര്‍ന്നവര്‍ക്കും കുട്ടികളും ഒരു പോലെ ആസ്വദിക്കാന്‍ പറ്റുന്ന സംവിധാനങ്ങളാണ്‌ ഇവിടെ ഒരുക്കിയത്‌. നൂറോളം മാന്ത്രികര്‍ കേന്ദ്രത്തില്‍ സ്ഥിരമായി ഉാവും. 1996ല്‍ തിരുവനന്തപുരത്ത്‌ പ്രവര്‍ത്തനം ആരംഭിച്ച മാജിക്‌ അക്കാദമിയുടെ മേല്‍നോട്ടത്തിലാണ്‌ മാജിക്‌ പ്ലാനറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുക.
മാന്ത്രിക ലോകത്തേയും വിവിധ ശാസ്‌ത്ര ശാഖകളെയും ബന്ധിപ്പിക്കുന്ന കാര്യങ്ങള്‍, ചരിത്രം പറയുന്ന മ്യൂസിയം, മാജിക്കുമായി ബന്ധപ്പെട്ട പുസ്‌തകങ്ങളുടെ വിപുലമായ ലൈബ്രറി, വിശാലമായ കോണ്‍ഫറന്‍സ്‌ ഹാള്‍, തുടങ്ങി വിപുലമായ സൗകര്യങ്ങളാണിവിടെയുള്ളത്‌. ഷെയ്‌സ്‌പിയറുടെ 'ടംപസ്റ്റ്‌' എന്ന അവസാന നാടകത്തെ അധികരിച്ചുള്ള മാജിക്കല്‍ പ്രദര്‍ശനം ഇവിടത്തെ സവിശേഷതയാണ്‌. കുട്ടികളെ നന്മയുടെയും വിജ്ഞാനത്തിന്റെയും മാര്‍ഗ്ഗത്തിലേക്ക്‌ നയിക്കുന്ന സൈക്കോ മാജിക്‌ സെഷനും ഇവിടെയു്‌. എല്ലാ ദിവസവും രാവിലെ പതിനൊന്ന്‌ മണിമുതല്‍ ആറു മണിവരെയാണ്‌ പ്രവൃത്തിക്കുക. ദിവസവും അഞ്ഞൂറോളം പേര്‍ക്കാണ്‌ പ്രവേശനം.
മുഖ്യമന്ത്രി ഉമ്മന്‍ചാി, പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ സി ജോസഫ്‌, എ പി അനില്‍കുമാര്‍, ചലച്ചിത്രതാരം മോഹന്‍ലാല്‍, മാജിക്‌ പ്ലാനറ്റ്‌ എക്‌സിക്യൂട്ടിവ്‌ ഡയറക്ടര്‍ ഗോപിനാഥ്‌ മുതുകാട്‌ തുടങ്ങിയവര്‍ ഒന്നിച്ച്‌ നാടമുറിച്ചാണ്‌ മാജിക്‌ പ്ലാനറ്റി ന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചത്‌.

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.