കാര്യവട്ടം എല്‍.എന്‍.സി.പി.ഇയില്‍ പ്രീമിയര്‍ ലീഗ്

  301
കാര്യവട്ടം എല്‍.എന്‍.സി.പി.ഇയില്‍ പ്രീമിയര്‍ ലീഗ് Image
TT

കാര്യവട്ടം എല്‍.എന്‍.സി.പി.ഇയില്‍ പ്രീമിയര്‍ ലീഗ്

പ്രീമിയര്‍ ലീഗും ബ്രിട്ടീഷ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രീമിയര്‍ സ്‌കില്‍സിന്റെ മുന്നാം ഘട്ടം കാര്യവട്ടം സായ് എല്‍.എന്‍.സി.പി.ഇയില്‍ ആരംഭിച്ചു. ഫുട്‌ബോളിലൂടെ യുവാക്കള്‍ക്ക് മികച്ച ഭാവിയും അതേസമയം സമൂഹിക ക്ഷേമവും കോച്ചുമാര്‍ക്കും റഫറിമാര്‍ക്കുമുള്ള ഉന്നത പരിശീലനവും ഉറപ്പുവരുത്തുകയാണ് പ്രധാന ലക്ഷ്യം. ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍, ഗോവ ഫുട്‌ബോള്‍ അസോസിയേഷന്‍ തുടങ്ങിയവരും പരിശീലന പരിപാടിയില്‍ സഹകരിക്കുന്നുണ്ട്.  പ്രീമിയര്‍ സ്‌കില്‍സ് ഹെഡ് കോച്ചുമാരായ ജെര്‍മി വിക്‌സ്, പോള്‍ ഹ്യൂഗ്‌സ്, ഡാനിയല്‍ ലാന്‍ഡ്‌സ്‌ട്രോം തുടങ്ങിയ രാജ്യാന്തര നിലവാരം പുലര്‍ത്തുന്ന ഫുട്‌ബോള്‍ കോച്ചുകളാണ് മൂന്നാംഘട്ട പരിശീലനം നല്‍കുന്നത്. പ്രീമിയര്‍ സ്‌കില്‍സിന്റെ മുന്നാം ഘട്ടം എട്ടിനു സമാപനം. 


Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.