സ്റ്റേറ്റ് ഡയറി ലാബിന് ഐ.എസ്.ഒ അക്രഡിറ്റേഷന്‍ ലഭിച്ചു

  87
സ്റ്റേറ്റ് ഡയറി ലാബിന് ഐ.എസ്.ഒ അക്രഡിറ്റേഷന്‍ ലഭിച്ചു Image
TT

സ്റ്റേറ്റ് ഡയറി ലാബിന് ഐ.എസ്.ഒ അക്രഡിറ്റേഷന്‍ ലഭിച്ചു

തിരുവനന്തപുരം, പട്ടത്ത് പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന വകുപ്പിന്റെ സ്റ്റേറ്റ് ഡയറി ലാബിന് അന്താരാഷ്ട്ര ഗുണനിലവാരമായ IS/ISO/IEC 17025:2005 പ്രകാരമുളള നാഷണല്‍ അക്രഡിറ്റേഷന്‍ ഫോര്‍ ടെസ്റ്റിംഗ് ആന്റ് കാലിബ്രേഷന്‍ ലബോറട്ടറീസ് അക്രഡിറ്റേഷന്‍ ലഭിച്ചു. പാലും പാലുല്പനങ്ങളും പരിശോധിക്കുന്നതിന് NABL Accreditation ലഭിക്കുന്ന ആദ്യത്തെ സര്‍ക്കാര്‍ ലാബാണിത്. ലാബില്‍ പാല്‍, പാലുല്പനങ്ങള്‍ വെളളം, കാലിത്തീറ്റ എന്നിവയുടെ രാസഅണു ഗുണനിലവാരം പരിശോധിക്കുന്നതിനുളള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാലുല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി അനുവദനീയമല്ലാത്ത പദാര്‍ത്ഥങ്ങള്‍ കാലിത്തീറ്റയില്‍ ചേര്‍ത്ത് വിതരണം ചെയ്യുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ പരിശോധനകള്‍ നടത്തുന്നതിനുവേണ്ടിയാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാലിത്തീറ്റയിലെ ജലാംശം, കൊഴുപ്പ്, മാംസ്യം,നാരുകള്‍, യൂറിയ, ആസിഡില്‍ ലയിക്കുന്ന ലവണങ്ങള്‍ എന്നിവ പരിശോധിക്കുന്നതിനുള്ള സംവിധാനവും പാല്‍, പാലുല്‍പ്പന്നങ്ങള്‍, വെള്ളം എന്നിവയുടെ രാസപരമായ ഗുണം പരിശോധിക്കുന്നതിനു പുറമേ Ecoil Faecal tSreptococci തുടങ്ങിയ രോഗാണുക്കളുടെ സാന്നിദ്ധ്യം പരിശോധിക്കുന്നതിനും IS 10500 പ്രകാരം കുടിവെള്ളത്തിന് അനുവദനീയമായ ഗുണനിലവാരം പ്രത്യേകിച്ചും മൈക്രോ ബൈയോളജിക്കല്‍ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങളും ലാബില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.