മാലദ്വീപ് പ്രസിഡന്റിന്റെ സന്ദര്‍ശനം : നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

  80
മാലദ്വീപ് പ്രസിഡന്റിന്റെ സന്ദര്‍ശനം : നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം  Image
TT

മാലദ്വീപ് പ്രസിഡന്റിന്റെ സന്ദര്‍ശനം : നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

മാലദ്വീപ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച്് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ജേക്കബ്‌സ്, സ്‌പെന്‍സര്‍, ബേക്കറി, വഴുതക്കാട്, എസ്.എം.സി, പി.എച്ച്.ക്യു, വെള്ളയമ്പലം, ശാസ്തമംഗലം, മരുതംകുഴി, പി.ടി.പി നഗര്‍, വേട്ടമുക്ക്, ഇലിപ്പോട്, കുണ്ടമണ്‍കടവ്, പേയാട് റൂട്ടുകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. വൈകിട്ട് നാല് മുതല്‍ എട്ട് വരെ ജേക്കബ്‌സ്, സ്‌പെന്‍സര്‍, ബേക്കറി, ആര്‍.ബി.ഐ, അണ്ടര്‍പാസ്, ആശാന്‍ സ്‌ക്വയര്‍, ജനറല്‍ ആശുപത്രി, പാറ്റൂര്‍, നാലുമുക്ക്, പേട്ട, ചാക്ക, എയര്‍പോര്‍ട്ട്, ഈഞ്ചയ്ക്കല്‍ റൂട്ടിലും ഗതാഗത, പാര്‍ക്കിംഗ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും, 9497987001, 04712558731 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് സിറ്റി പൊലീസ് അറിയിച്ചു. 

Post a comment

You must be logged in to leave comments. Please login by clicking here.

No comment is found.